നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം..​യു​വ​തി മ​രി​ച്ചു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Saturday, December 12, 2020 2:14 PM IST
കു​ഞ്ഞി​നെ​യെ​ടു​ത്ത് നൃ​ത്തം ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു​ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​റി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ പ്ര​ച​രി​ക്കു​ന്നു.

വി​വാ​ഹ​ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് 45കാ​രി​യാ​യ ക​ല്‍​പ​ന ബെ​ന്‍ ഗാ​ദ്വി നൃ​ത്തം ചെ​യ്ത​ത്. ഇ​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച ഇ​വ​ര്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യും ഞൊ​ടി​യി​ട​യി​ല്‍ മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ സ​മ​യം ഇ​വ​രു​ടെ കൈ​യി​ല്‍ ഒ​രു കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞും ഇ​വ​ര്‍​ക്കൊ​പ്പം നി​ല​ത്തേ​ക്ക് വീ​ണു. കു​ഞ്ഞി​ന് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.