ആദ്യ ആപ്പിൾ കംപ്യൂട്ടർ വില്പനയ്ക്ക്
Tuesday, August 28, 2018 9:46 AM IST
സ്റ്റീ​വ് ജോ​ബ്സും സ്റ്റീ​വ് വോ​സ്നി​യാ​ക്കും നി​ർ​മി​ച്ച ആ​ദ്യ ആ​പ്പി​ൾ കം​പ്യൂ​ട്ട​ർ വി​ല്പ​ന​യ്ക്ക്. ആ​പ്പി​ൾ-1 എ​ന്നാ​യി​രു​ന്നു ആ​ദ്യ കം​പ്യൂ​ട്ട​റി​ന്‍റെ പേ​ര്. ഇ​രു​വ​രും ചേ​ർ​ന്ന് 200ൽ​പരം ആ​പ്പി​ൾ-1 കം​പ്യൂ​ട്ട​റു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൊ​ന്നാ​ണ് ഇ​പ്പോ​ൾ മൂ​ന്നു ല​ക്ഷം ഡോ​ള​റി​ന് (ഏ​ക​ദേ​ശം 2.1 കോ​ടി രൂ​പ) വി​ല്പ​ന​യ്ക്കു വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ലി​ഫോ​ർ​ണി​യ​യി​ലെ ആ​ദ്യ പേ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​ർ സ്റ്റോ​റാ​യ ബൈ​റ്റ് ഷോ​പ്പി​ലേ​ക്കാ​യി​രു​ന്നു ജോ​ബ്സും വോ​സ്നി​യാ​ക്കും കം​പ്യൂ​ട്ട​റു​ക​ൾ നി​ർ​മി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബൈ​റ്റ് ഷോ​പ്പ് സ്റ്റൈ​ൽ ആ​പ്പി​ൾ-1 മോ​ഡ​ൽ എ​ന്നും ഈ ​കം​പ്യൂ​ട്ട​റു​ക​ൾ​ക്ക് പേ​രു​ണ്ട്.

ഒ​റി​ജി​ന​ൽ പ​ഴ​യ ആ​പ്പി​ൾ കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ണെ​ന്ന് ലേ​ല​ക്ക​ന്പ​നി​യാ​യ ആ​ർ​ആ​ർ ഓ​ക‌്ഷ​ൻ​സ് അ​റി​യി​ച്ചു. ആ​പ്പി​ൾ വി​ദ​ഗ്ധ​നാ​യ കോ​രി കോ​ഹ​നാ​ണ് പ​ഴ​യ കം​പ്യൂ​ട്ട​ർ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്. എ​ട്ടു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് കം​പ്യൂ​ട്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്തി​യ​തെ​ന്ന് ആ​ർ​ആ​ർ ഓ​ക‌്ഷ​ൻ​സ് ഉ​റ​പ്പു ന​ല്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.