വൈ​റ​ലാ​യി ഐ​പി​എ​ല്ലി​നി​ട​യി​ല്‍ വീ​ട് അ​ന്വേ​ഷി​ക്കു​ന്ന ആ​ള്‍
Tuesday, April 18, 2023 12:56 PM IST
ഐ​പി​എ​ല്‍ എ​ത്തി​യ​തോ​ടെ ഇ​ന്ത്യ വീ​ണ്ടും ക്രി​ക്ക​റ്റ് ല​ഹ​രി​യി​ലാ​ണ​ല്ലൊ. മും​ബൈ ഇ​ന്ത്യ​ന്‍​സി​നാ​യും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നാ​യും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നാ​യും മ​റ്റ് ടീ​മു​ക​ള്‍​ക്കാ​യും ആ​രാ​ധ​ക​ര്‍ രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

പ​ല​രും ആ​വേ​ശ​ഭ​രി​ത​രാ​യി മൈ​ത​നാ​ത്തേ​ക്കു​ത​ന്നെ എ​ത്തു​ക​യാ​ണ്. എ​ന്നാ​ല്‍ ഓ​ണ​ത്തി​നി​ട​യി​ല്‍ പു​ട്ടു​ക​ച്ച​വ​ടം എ​ന്നു പ​റ​യു​ന്ന പോലു​ള്ള ഒ​രു കാ​ഴ്ച ക​ഴി​ഞ്ഞ​ദി​വ​സം ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന മൈ​താ​ന​ത്തു​നി​ന്നും ഉ​ണ്ടാ​യി.

ചി​ന്ന സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ബം​ഗ​ളൂ​രു​വി​ന്‍റെ മ​ത്‌​സ​ര​ത്തി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​കാ​ഴ്ച ഉ​ണ്ടാ​യ​ത്. മ​ത്‌​സ​ര​ത്തി​നി​ട​യി​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഒ​രു പ്ല​ക്കാ​ര്‍​ഡ് ഉ​യ​ര്‍​ത്തി.

സാ​ധാ​ര​ണ ഇ​ത്ത​രം പ്ലക്കാ​ര്‍​ഡു​ക​ളി​ല്‍ ക​ളി​ക്കാ​രു​ടെ പേ​രോ മ​റ്റു​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. എ​ന്നാ​ല്‍ ഈ ​യു​വാ​വ് ഉ​യ​ര്‍​ത്തി​യ കാ​ര്‍​ഡി​ല്‍ "ഇ​ന്ദി​രാ​ന​ഗ​റി​ല്‍ 2 ബി​എ​ച്ച്‌​കെ തി​ര​യു​ന്നു' എ​ന്നാ​ണെ​ഴു​തി​യി​രു​ന്ന​ത്. ആ​റ്റി​ന്‍ ബോ​സ് എ​ന്ന ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​വ് ഇ​ത് പ​ങ്കു​വ​ച്ചു. സം​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു.

മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക​റി​യാം വാ​ട​ക​യ്ക്ക് സ്ഥ​ലം കി​ട്ടാ​ന്‍ എ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന്. ഏ​താ​യാ​ലും അ​ഞ്ചു​പൈ​സ മു​ട​ക്കാ​തു​ള്ള ഈ ​ബു​ദ്ധി​പ​ര​മാ​യ പ​ര​സ്യം വി​ജ​യി​ക്കു​മെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല​രും കു​റി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.