"ക​ളി​യും ചി​രി​യു​മാ​യി പോ​കു​ന്ന ബ​സ് മ​ര​ണ​വീ​ട് പോ​ലെ'; ബ​സ് ക​ണ്ട​ക്ട​റു​ടെ വി​യോ​ഗ​ത്തെ​ക്കു​റി​ച്ച് യു​വ​തി​യു​ടെ ക​ണ്ണീ​ര​ണി​യി​ക്കും കു​റി​പ്പ്
പ​തി​വാ​യി കാ​ണു​ന്ന​വ​രെ നോ​ക്കി ഒ​രു പു​ഞ്ചി​രി പ​ങ്കു​വ​യ്ക്കു​മ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന​ത് ചെ​റു​താ​ണെ​ങ്കി​ലും മ​ധു​ര​മു​ള്ള സൗ​ഹൃ​ദ​മാ​ണ്. സ്ഥി​ര​മാ​യി ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രെ സം​ബ​ന്ധി​ച്ചാ​ണെ​ങ്കി​ൽ ക​ണ്ടു​മു​ട്ടു​ന്ന നി​ര​വ​ധി മു​ഖ​ങ്ങ​ളു​ണ്ട്. ഇ​ത്ത​രം യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ ചി​ല​യാ​ളു​ക​ൾ പ​ടു​ത്തു​യ​ർ​ത്തു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ സൗ​ഹൃ​ദ​ങ്ങ​ൾ എ​ന്നും നി​ല​നി​ൽ​ക്കു​ക​യും ചെ​യ്യും.

ഇ​പ്പോ​ഴി​ത അ​ത്ത​ര​മൊ​രു ബ​സ് യാ​ത്ര​ക്കി​ട​യി​ൽ പ​രി​ച​യ​പ്പെ​ട്ട ക​ണ്ട​ക്ട​റു​ടെ വി​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രു യുവതിയുടെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് വാ​യ​ന​ക്കാ​രെ ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​ത്. ആ​ര​തി ജ​ഹ​നാ​ര എ​ന്നാ​ണ് ഇ​വ​രു​ടെ പേ​ര്.

ജോ​ലി ല​ഭി​ച്ച​പ്പോ​ൾ മു​ത​ൽ യാ​ത്ര ചെ​യ്യു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റെ​ക്കു​റി​ച്ചാ​ണ് ആ​ര​തി പ​ങ്കു​വ​ച്ച കു​റി​പ്പി​ലു​ള്ള​ത്. സാ​ധാ​ര​ണ കാ​ണു​ന്ന മൂ​രാ​ച്ചി ക​ണ്ട​ക്ട​ർ​മാ​രി​ൽ നി​ന്ന് വ്യ​ത്യ​സ്ത​നാ​യി സ്കൂ​ൾ കു​ട്ടി​ക​ളെ മു​ഴു​വ​ൻ ക​യ​റ്റു​ക​യും അ​വ​രെ സീ​റ്റി​ലി​രി​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ക​യും എ​ല്ലാ​വ​രേ​യും സ്റ്റോ​പ്പി​ലി​റ​ക്കി വി​ട്ട് ടാ​റ്റാ​യും കൊ​ടു​ത്തു വി​ടു​ന്ന ഒ​രു മ​നു​ഷ്യ​നെ​കു​റി​ച്ചാ​ണ് ആ​ര​തി പ​റ​യു​ന്ന​ത്.

എ​പ്പോ​ൾ ക​ണ്ടാ​ലും ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി ബ​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ൻ, പെ​ട്ട​ന്നൊ​രു ദി​വ​സം മ​റ്റൊ​രു ലോ​ക​ത്തേ​ക്ക് യാ​ത്ര​യാ​യ​തി​ന്‍റെ ദു​ഖം ആ​ര​തി​യു​ടെ വാ​ക്കു​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.