പുതിയ വീടിന്‍റെ തറയിൽ ലോര്‍ഡ് ഓഫ് ദി റിംഗ്സ് മന്ത്രവാദിയുടെ രൂപം; അമ്പരന്ന് വീട്ടുടമ
Monday, May 23, 2022 10:55 AM IST
ഹോളിവുഡ് ചലച്ചിത്രം ലോര്‍ഡ് ഓഫ് ദി റിംഗ്സിലെ മുഖ്യ കഥാപാത്രങ്ങിലൊന്നാണ് ഗണ്ടാല്‍ഫ് എന്ന മന്ത്രവാദി. ഗണ്ടാല്‍ഫിനെ തന്‍റെ വീട്ടില്‍ കണ്ട ഞെട്ടലിലാണ് ഇംഗ്ലണ്ടിലെ പെര്‍ത്ത്ഷെയറിലുള്ള ഇസൊബെല്‍ ഹാള്‍ഡൈന്‍ എന്ന അറുപതുകാരി.

ഇസൊബെല്‍ പുതിയതായി വാങ്ങിയ വീടിന്‍റെ നിലത്താണ് ഗണ്ടാല്‍ഫിന്‍റെ രൂപം കാണാനായത്. നിലത്ത് പാകിയിട്ടുള്ള കരുവേല മരത്തിലായിട്ടാണ് ഈ രൂപം തെളിഞ്ഞുനില്‍ക്കുന്നത്.

ഗണ്ടാല്‍ഫിന്‍റെ നീണ്ട വെളുത്ത താടിയും സൂക്ഷമായ കണ്ണുകളും ഉയര്‍ന്ന മൂക്കും അതുപോലെ തന്നെ രൂപത്തിലും ഉള്ളതായി ഇസൊബെല്‍ പറഞ്ഞു. മുമ്പ് താമസിച്ചിരുന്നവര്‍ ഇത് ശ്രദ്ധിക്കാതെപോയതില്‍ അവര്‍ അതിശയം കൂറുകയും ചെയ്തു.

സര്‍ ഇയാന്‍ മാക് കെല്ലന്‍ എന്ന ഹോളിവുഡ് നടനാണ് ചിത്രത്തില്‍ ഗണ്ടാല്‍ഫായി എത്താറുള്ളത്. ഏതായാലും ഇപ്പോള്‍ ഗണ്ടാല്‍ഫിനെ കാണാന്‍ നിരവധി ലോര്‍ഡ് ഓഫ് ദി റിംഗ്സ് ആരാധകരാണ് ഇസൊബെലിന്‍റെ വീട്ടിലേക്കെത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.