ട്രഷറി സ്തംഭനം: സുരക്ഷാ ജീവനക്കാർക്കു പിസ വിതരണം ചെയ്തു ബുഷ്
Sunday, January 20, 2019 12:10 PM IST
യു​​​എ​​​സി​​​ലെ ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം മൂ​​​ലം ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​ത്ത സ്വ​​​ന്തം സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പി​​​സ വി​​​ത​​​ര​​​ണം ചെ​​​യ്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ഡ​​​ബ്ല്യു. ബു​​​ഷ്. സീ​​​ക്ര​​​ട്ട് സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​ദ്ദേ​​​ഹം പി​​​സ ന​​​ല്കു​​​ന്ന ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു.

ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്തി​​​നു​ വേ​​​ണ്ടി ജോ​​​ലി ചെ​​​യ്യു​​​ന്ന മു​​​ഴു​​​വ​​​ൻ ഫെ​​​ഡ​​​റ​​​ൽ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ടും ത​​​നി​​​ക്കും ഭാ​​​ര്യ ലോ​​​റ​​​യ്ക്കും ബ​​​ഹു​​​മാ​​​ന​​​മാ​​​ണെ​​ന്നു ബു​​​ഷ് കു​​​റി​​​ച്ചു.

അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം ത​​​ട​​​യാ​​​ൻ മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ മ​​​തി​​​ൽ നി​​​ർ​​​മി​​​ക്കാ​​​ൻ പ​​​ണം വേ​​​ണ​​​മെ​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ആ​​​വ​​​ശ്യം പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​താ​​​ണ് ട്ര​​​ഷ​​​റി സ്തം​​​ഭ​​​ന​​​ത്തി​​​നു കാ​​​ര​​​ണം.

പ​​​ണം വ​​​ക​​​യി​​​രു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ധ​​​ന​​​വി​​​ധി​​​നി​​​യോ​​​ഗ ബി​​​ൽ പാ​​​സാ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​ണ് അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട്. ട്ര​​​ഷ​​​റി സ്തം​​​ഭ​​​നം മൂ​​​ലം എ​​​ട്ടു ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണു ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​ത്ത​​​ത്. 28 ദി​​​വ​​​സം പി​​​ന്നി​​​ട്ട സ്തം​​​ഭ​​​നം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​ടി​​യ കാ​​ല​​യ​​ള​​വാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.