ഖു​റാ​ൻ പാ​ർ​ക്ക് ദു​ബാ​യിയി​ൽ തു​റ​ന്നു
Friday, March 29, 2019 4:40 PM IST
പ​രി​ശു​ദ്ധ ഖുറാ​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കി ന​ൽ​കു​ന്ന ഖു​റാ​ൻ പാ​ർ​ക്ക് ദു​ബാ​യി​യിൽ തു​റ​ന്നു. അ​ൽ ഖു​റാ​ൻ പാ​ർ​ക്ക് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പാ​ർ​ക്ക് ദു​ബാ​യി​യിലെ അ​ൽ ഖ​വാ​നീ​ജ് മേ​ഖ​ല​യി​ൽ ദു​ബാ​യ് മു​ൻ​സി​പ്പാ​ലി​റ്റി​യാ​ണ് നി​ർ​മി​ച്ച​ത്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

60 ഹെ​ക്ട​ർ സ്ഥ​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​പാ​ർ​ക്കി​ൽ ഖു​റാ​നി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ, അ​ത്ഭു​ത​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഗു​ഹ, ചെ​ടി​ക​ളു​ടെ ഒൗ​ഷ​ധ ഗു​ണം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന കി​യോ​സ്ക്കു​ക​ൾ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു.

അ​ത്തി​പ്പ​ഴം, വെ​ളു​ത്തു​ള്ളി, ചു​വ​ന്നു​ള്ളി, പ​യ​ർ, മാ​ത​ളം, ഒ​ലി​വ്, ചോ​ളം, വാ​ഴ​പ്പ​ഴം, ഗോ​ത​മ്പ്, മു​ന്തി​രി, വെ​ള്ള​രി​ക്ക, ഇ​ഞ്ചി, ത​ണ്ണി​മ​ത്ത​ൻ, പു​ളി തു​ട​ങ്ങി ഖു​റാ​നി​ൽ പ​റ​യു​ന്ന 54 ഇ​നം സ​സ്യ​ങ്ങ​ൾ ഇ​വി​ടെ ന​ട്ടി​ട്ടു​ണ്ട്.

വി​ശാ​ല​മാ​യ പ്ര​ധാ​ന​ക​വാ​ടം, കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ സ്ഥ​ലം, ഉം​റ ചെ​യ്യു​വാ​നു​ള്ള സ്ഥ​ലം, ഖു​റാ​നി​ലെ പ​രി​ശു​ദ്ധ സ്ഥ​ല​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ഴ്ച്ച​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.