വ​ൻ കൈ​ക്കൂ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ആ​ദ​ര​വ്
Sunday, March 24, 2019 11:01 AM IST
വ​ൻ തു​ക​യു​ടെ കൈ​ക്കൂ​ലി വാ​ഗ്ദാ​നം നി​ര​സി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ദ​രി​ച്ച് ദു​ബാ​യ് പോ​ലീ​സ്. മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള ബി​ലാ​ൽ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ബ​ഹു​മ​തി​യും സ്ഥാ​ന​ക്ക​യ​റ്റ​വും ല​ഭി​ച്ച​ത്.

മാ​സം​തോ​റും 50,000 ദി​ർ​ഹം (ഒ​ന്പ​തു ല​ക്ഷം രൂ​പ), സ്വ​ന്ത​മാ​യി ഒ​രു കാ​ർ, മു​ൻ​കൂ​ർ തു​ക​യാ​യി 30,000 ദി​ർ​ഹം എ​ന്നി​വ​ങ്ങ​നെ​യാ​യി​രു​ന്നു ഒ​രു സം​ഘം ബി​ലാ​ലി​നു ന​ൽ​കി​യ വാ​ഗ്ദാ​നം. പ​ക​ര​മാ​യി ദു​ബാ​യി​യി​ലെ അ​ൽ മു​ഹൈ​സ്ന ഭാ​ഗ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യം വി​ൽ​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ഈ ​വ​ന്പ​ൻ വാ​ഗ്ദാ​നം ബി​ലാ​ൽ നി​ര​സി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദു​ബാ​യ് പോ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ള്ള ഖ​ലീ​ഫ അ​ൽ മ​റി പ​റ​ഞ്ഞു. ബി​ലാ​ലി​ന് മേ​ജ​ർ ജ​ന​റ​ൽ അ​ൽ മ​റി സ​മ്മാ​ന​വും അ​നു​മോ​ദ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ച​താ​യി ദു​ബാ​യ് പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.