കുറുക്കനെ ചു​മ​ലി​ലേ​റ്റി യു​വ​തി​യു​ടെ ട്രെ​യി​ൻ യാ​ത്ര; അമ്പരന്ന് സഹയാത്രികർ
Tuesday, November 20, 2018 12:42 PM IST
യാ​ത്ര​ക്കി​ട​യി​ൽ അ​സാ​ധാ​ര​ണ​മാ​യ നി​ര​വ​ധി ദൃ​ശ്യ​ങ്ങ​ൾ ന​മ്മ​ളു​ടെ ക​ണ്ണി​ലു​ട​ക്കാ​റു​ണ്ട്. അ​തി​ൽ ചി​ല കാ​ഴ്ചക​ൾ ക​ണ്ട് ക​ണ്ണ് ത​ള്ളു​ക വ​രെ ചെ​യ്യും. അ​ത്ത​ര​മൊ​രു അ​സാ​ധാ​ര​ണ​മാ​യ കാ​ഴ്ചയി​ലാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണെത്തി നിൽക്കുന്നത്.

റ​ഷ്യ​യി​ലെ മോ​സ്കോ​യി​ലാ​ണ് സം​ഭ​വം. റെ​യി​ൽ​വേ സ്റ്റേ​ഷനി​ൽ ട്രെ​യി​ൻ കാ​ത്തു നി​ൽ​ക്കു​ന്ന ഒ​രു യു​വ​തി ത​ന്‍റെ തോ​ളി​ൽ കുറുക്കനെ ചു​മ​ന്ന് നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ഇ​ത്.

മു​ഖ​ത്ത് യാ​തൊ​രു ഭാ​വ വ്യ​ത്യാ​സ​ങ്ങ​ളു​മി​ല്ലാ​തെ നി​ന്ന ഇ​വ​ർ മ​റ്റ് യാ​ത്ര​ക്കാ​രെ പോ​ലെ ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ മ​റ്റ് യാ​ത്രി​ക​രു​ടെ ക​ണ്ണു​ക​ൾ ഈ ​യു​വ​തി​യി​ലും ഇ​വ​രു​ടെ ചു​മ​ലി​ൽ ഇ​രി​ക്കു​ന്ന വളർത്തുകുറുക്കനിലു​മാ​യി​രു​ന്നു.

ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ ഇ​രു​വ​രും അ​തി​നു​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​കു​ന്നി​ട​ത്ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.