ശ്വാനന്മാർക്ക് അടിച്ചുപൊളിക്കാൻ പാർക്ക്
Wednesday, September 12, 2018 9:35 AM IST
ഫ്ലാ​റ്റി​ലെ ചെ​റുമു​റി​ക​ളി​ലും മു​റ്റ​ത്തെ ചെ​റുകൂ​ടു​ക​ളി​ലും ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന നാ​യ്ക്ക​ൾ​ക്ക് ഓ​ടി​ക്ക​ളി​ക്കാ​ൻ വി​ശാ​ല​മാ​യ പാ​ർ​ക്ക് ഒ​രു​ങ്ങി​യി​ട്ടു​ണ്ട് അ​ങ്ങ് ഹൈ​ദ​രാ​ബാ​ദി​ൽ. ഇ​ന്ത്യ​യി​ലെ ആ​ദ്യ ശ്വാ​നപാ​ർ​ക്ക് എ​ന്ന ഖ്യാ​ദി​യു​മാ​യി ഹൈ​ദ​ര​ബാ​ദി​ലെ ഈ ​ശ്വാ​ന​പാ​ർ​ക്ക് ഈയാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹൈ​ദ​രാ​ബാ​ദി​ലെ ഗാ​ച്ചി​ബൗ​ളി​യി​ലാ​ണ് ശ്വാ​ന​പാ​ർ​ക്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ മു​ന്പ് ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. 1.3 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന പാ​ർ​ക്കി​ൽ നാ​യ്ക്ക​ൾ​ക്കാ​യി വി​വി​ധ​ത​രം വി​നോ​ദ​മാ​ർ​ഗ​ങ്ങ​ളാണ് ഒ​രു​ക്കി​യി​ട്ടു​ള്ളത്.

ശ്വാ​ന​പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ൾ, നായകൾക്കായുള്ള ക​ളി​ക്കോ​പ്പു​ക​ൾ, വ്യാ​യാ​മ​ത്തി​നാ​യി പ്ര​ത്യേ​ക സ്ഥ​ലം, നീ​ന്ത​ൽ​ക്കു​ളം, ഫൗ​ണ്ട​ൻ, പു​ൽ​മേ​ടു​ക​ൾ, ചെ​റു​തും വ​ലു​തു​മാ​യ ഇ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ, ക്ലി​നി​ക് എ​ന്നി​വ​യാ​ണ് ഈ ​പാ​ർ​ക്കി​ലു​ള്ള​ത്.

ഇ​തു​കൂ​ടാ​തെ പ്ര​ത്യേ​ക പ​രി​ശീ​ല​നം സി​ദ്ധി​ച്ച ട്രെ​യി​ന​ർ​മാ​രും ഇ​വി​ടെ​യു​ണ്ടാ​കും. കെ​ന്ന​ൽ ക്ല​ബ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ള്ള പാ​ർ​ക്കി​ന് 1.1 കോ​ടി രൂ​പ​യാ​ണ് മു​ത​ൽ​മു​ട​ക്ക്. ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ൽ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.