സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​നും മു​ജീ​ബും വി​ൽ​ക്കു​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ ഉ​ണ്ണി​യ​പ്പ​ങ്ങ​ൾ
വ​ഴി​യ​രി​കി​ൽ ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​യാ​ൾ​ക്ക് സ​ഹാ​യ​മാ​യി സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ന്നു പ​ഴ​യ കൊ​ര​ട്ടി പ​ള്ളി വി​കാ​രി ഫാ​. സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ക്ക​രോ​ട്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി- ഞ​ള്ള​മ​റ്റം റോ​ഡി​ൽ ഉ​ണ്ണി​യ​പ്പം വി​ൽ​ക്കു​ന്ന കാഞ്ഞിരപ്പള്ളി പാ​റ​ത്തോ​ട് സ്വ​ദേ​ശി മു​ജീ​ബ് എ​ന്ന​യാ​ൾ​ക്കാ​ണ് സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ന്‍റെ സ​ഹാ​യം വ​ലി​യൊ​രു കൈ​ത്താ​ങ്ങാ​യി മാ​റു​ന്ന​ത്.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ ചൂ​ട് ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ന്ന​യാ​ളാ​ണ് മു​ജീ​ബ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. പ​ള്ളി​യി​ലെ തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞു​ള്ള സ​മ​യ​ത്താ​ണ് സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ൻ ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. വ​ഴി​യ​രി​കി​ൽ നി​ന്ന് അ​ച്ച​ൻ ഉ​ണ്ണി​യ​പ്പം ഉ​ണ്ടാ​ക്കു​ന്ന​ത് കാ​ണു​ന്ന പ​രി​ച​യ​ക്കാ​ർ കൗതുകത്തോടെ ഇ​വി​ടേ​ക്ക് ഓ​ടിയെ​ത്തു​ക​യും അ​ച്ച​നോ​ട് സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ക​യും ഉ​ണ്ണി​യ​പ്പം വാ​ങ്ങി മ​ട​ങ്ങു​ക​യും ചെ​യ്യും.

മു​ജീ​ബ് ഉ​ണ്ടാ​ക്കു​ന്ന ഉ​ണ്ണി​യ​പ്പ​ത്തി​ന്‍റെ പ​രി​ശു​ദ്ധി മ​ന​സി​ലാ​ക്കി​യ സെ​ബാ​സ്റ്റ്യ​ൻ അ​ച്ച​ൻ ത​ന്‍റെ ഒ​ഴി​വ് സ​മ​യം മു​ജീ​ബി​ന് സ​ഹാ​യ​മാ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഇ​രു​വ​രെ​യും പ​രി​ചി​ത​മാ​ണ്. ത​മ്പ​ല​ക്കാ​ട് പെ​നു​വേ​ൽ ആ​ശ്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് ഫാ​ദ​ർ സെ​ബാ​സ്റ്റ്യ​ൻ വെ​ച്ചൂ​ക്ക​രോ​ട്ട്.

മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ ഹാ​ഷിം ഇ​സ്മാ​യി​ലാ​ണ് ഈ ​ചി​ത്രം പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​ചി​ത്രം നി​മി​ഷം നേ​രെ കൊ​ണ്ടാ​ണ് വൈ​റ​ലാ​യി മാ​റി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.