ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം റ​ദ്ദാ​ക്കി; പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡെ​ലി​വ​റി ബോ​യി
Sunday, November 10, 2019 11:18 AM IST
ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണം റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡെ​ലി​വ​റി ബോ​യി. ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മാ​യ ഓ​ജോ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ദാ​ർ​ട്ടോ എ​ന്നാ​ണ്.

സം​ഭ​വം ന​ട​ന്ന ദി​വ​സം ദാ​ർ​ട്ടോ​യ്ക്ക് ഓ​ർ​ഡ​റു​ക​ളൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല. ഏ​റെ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​രു ഓ​ർ​ഡ​ർ ല​ഭി​ച്ച​പ്പോ​ൾ ദാ​ർ​ട്ടോ കൈ​യി​ലി​രു​ന്ന പ​ണം കൊ​ണ്ട് ഭ​ക്ഷ​ണം വാ​ങ്ങി. എ​ന്നാ​ൽ ഭ​ക്ഷ​ണ​വു​മാ​യി സ്ഥ​ല​ത്തേ​ക്ക് പോ​കു​വാ​നാ​രു​ങ്ങു​മ്പോ​ൾ ബു​ക്ക് ചെ​യ്ത​യാ​ൾ ഓ​ർ​ഡ​ർ റദ്ദാക്കി. ഇ​തി​ൽ സ​ങ്ക​ടം സ​ഹി​ക്ക​വ​യ്യാ​തെ ദാ​ർ​ട്ടോ വഴിയരികിൽ ഇരുന്ന് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു.

ര​ണ്ട് ല​ക്ഷം ഇ​ന്തോ​നേ​ഷ്യ​ൻ റു​പ്യ(1010 രൂ​പ)​യു​ടെ ഓ​ർ​ഡ​റാ​ണ് ദാ​ർ​ട്ടോ​യ്ക്ക് ല​ഭി​ച്ച​ത്. ദാ​ർ​ട്ടോ​യു​ടെ വ​രു​മാ​നം കൊ​ണ്ടാ​ണ് വീ​ട്ടി​ലെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ന​ട​ക്കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.