"ച​ക്ക​ര​യു​മ്മ പ​ഞ്ചാ​ര​യു​മ്മ'; നെ​റ്റി​സ​ന്‍റെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ് ഈ ​കു​ഞ്ഞാ​വ​യും അ​ച്ഛ​നും
Thursday, June 1, 2023 4:01 PM IST
കു​ട്ടി​ക​ള്‍ ന​മ്മു​ടെ മ​നം ക​വ​രു​മെ​ന്ന​തി​ല്‍ എ​ന്ത് സം​ശ​യം. അ​വ​രു​ടെ കു​സൃ​തി​ക​ളും പ്ര​വ​ര്‍​ത്തി​ക​ളും ആ​രേ​യും സ​ന്തോ​ഷി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ച് തീ​രെ കു​ഞ്ഞു​ങ്ങ​ള്‍ അ​വ​രു​ടെ നി​ഷ്​ക​ള​ങ്ക​മാ​യ കൗ​തു​കം നി​മി​ത്തം ന​മ്മു​ടെ ഹൃ​ദ​യം ​ക​വ​രു​ക​ത​ന്നെ ചെ​യ്യും.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി കാ​ഴ്ച​ക​ള്‍ ന​മു​ക്ക് കാ​ണാ​നു​മാ​കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ട്വി​റ്റ​ര്‍ പേ​ജി​ല്‍ വ​ന്ന ഒ​രു അ​ച്ഛ​ന്‍റേ​യും കു​ഞ്ഞിന്‍റേ​യും വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​തി​ന് കാ​ര​ണം ഇ​വ​രു​ടെ ര​സ​ക​ര​മാ​യ ചെ​യ്തി​ക​ളാ​ണ്. ദൃ​ശ്യ​ങ്ങ​ളി​ല്‍ കു​ഞ്ഞാ​വ മെ​ത്ത​യി​ല്‍ കി​ട​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്താ​യി അ​ച്ഛ​നു​മു​ണ്ട്.

ഈ ​കു​ഞ്ഞ് കാ​ല് കാ​ട്ടു​മ്പോ​ള്‍ പി​താ​വ് അ​വി​ടെ ചും​ബി​ക്കു​ക​യാ​ണ്. കു​ഞ്ഞ് മ​റ്റേ കാ​ലും ഇ​രുകെെ​ക​ളും കാ​ട്ടു​മ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹം അ​വി​ട​ങ്ങ​ളി​ലാ​യി ഉ​മ്മ​വ​യ്ക്കു​ക​യാ​ണ്. ഇ​തി​ല്‍ കു​ട്ടി ഏ​റെ ആ​ഹ്ലാ​ദ​വാ​നാ​ണ്.

ഇ​ക്കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹി​റ്റാ​യി മാ​റി. നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "എ​ത്ര മ​നോ​ഹ​ര​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.