ക​ല്യാ​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ലും സ​മ്മാ​നം ന​ല്കാം; ന്യൂ​ജ​ൻ ക്ഷ​ണ​ക്ക​ത്തുമായി ദമ്പതികൾ
Wednesday, January 20, 2021 1:31 PM IST
കൊ​റോ​ണ​ക്കാ​ല​ത്തെ വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും ദി​നം​പ്ര​തി​യാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​താ ആ ​കൂ​ട്ട​ത്തി​ലേ​ക്ക് വ്യ​ത്യ​സ്ത​മാ​യ ഒ​രു വി​വാ​ഹം കൂ​ടി.

മ​ധു​ര​യി​ൽ നി​ന്നു​ള്ള വ​ധൂ​വ​ര​ന്മാ​രാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലെ വ്യ​ത്യ​സ്ത​ത​കൊ​ണ്ട് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​സ​മ്മാ​ന​മാ​യി പ​ണം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള​താ​ണ് ഇ​വ​രു​ടെ കി​ടി​ല​ൻ ഐ​ഡി​യ.

ക്ഷ​ണ​ക്ക​ത്തി​ലെ ക്യു​ആ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് പ​ണം ന​ൽ​കാം. ഗൂ​ഗി​ൾ​പേ, ഫോ​ണ്‍​പേ എ​ന്നി​വ​യു​ടെ ക്യു​ആ​ർ കോ​ഡാ​ണ് ഇ​വ​ർ ക്ഷ​ണ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ വി​വാ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ്മാ​ന​വും ഡി​ജി​റ്റ​ലാ​ക്കി. സ​മ്മാ​നം ക​യ്യി​ൽ ക​രു​തി ബു​ദ്ധി​മു​ട്ടേ​ണ്ട, ക​ല്യാ​ണ​ത്തി​ന് എ​ത്തി​യി​ല്ലെ​ങ്കി​ലും സ​മ്മാ​നം ന​ൽ​കാം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ​ക്കൂ​ടി​യു​ണ്ട് ഈ ​ഡി​ജി​റ്റ​ൽ സ​മ്മാ​ന​ത്തി​ന്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച​വ​രി​ൽ മു​പ്പ​തോ​ളം പേ​ർ പു​തി​യ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ​ധു​വി​ന്‍റെ അ​മ്മ പ​റ​യു​ന്ന​ത്. ക്ഷ​ണ​ക്ക​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി ഇ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.