ക​ണ്‍​മുന്നി​ൽ ട്രെ​യി​ൻ; പോ​ലീ​സു​കാരൻ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Saturday, December 29, 2018 11:15 AM IST
ട്രെ​യി​ൻ ഇ​ടി​ക്കാ​തെ കാ​ർ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു. അ​മേ​രി​ക്ക​യി​ലെ ഇ​ല്ലി​നോ​യി​സി​ലെ മൊ​കേ​ന പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പീ​റ്റ​ർ സ്റ്റാ​ഗ്ലെ​വി​ക്സ് എ​ന്ന​യാ​ളാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത്.

റെ​യി​ൽ​വെ ക്രോ​സിം​ഗ് ഗേ​റ്റ് വേ​ണ്ട വി​ധ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. റെ​യി​ൽ​വെ പാ​ള​ത്തി​ലേ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ പ്ര​വേ​ശി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ൻ​പ് ട്രെ​യി​ൻ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ മു​ൻ​പി​ൽ ക​ണ്ട ഇ​ദ്ദേ​ഹം ഞൊ​ടി​യി​ട​യി​ൽ കാ​ർ വെ​ട്ടി​ച്ച് മാ​റ്റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കു​വാ​നാ​യി.

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​പി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​ർ ക​ട​ന്നു പോ​യി ക​ഴി​ഞ്ഞ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ട്രെ​യി​ൻ എ​ത്തി​യ​ത്. കാ​റി​ന്‍റെ ഡാ​ഷ്കാ​മി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.