കു​ന്നി​ൻ മു​ക​ളി​ലെ വി​വാ​ഹാ​മാമാങ്കം: പൊ​ടി​പൊ​ടി​ച്ച​ത് 200 കോ​ടി, പു​ലി​വാ​ല് പി​ടി​ച്ച​തോ ന​ഗ​ര​സ​ഭ​യും
Monday, June 24, 2019 5:41 PM IST
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളാ​യ ഗു​പ്ത കു​ടും​ബം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഓ​ലി​യി​ലെ കു​ന്നി​ൻ മു​ക​ളി​ൽ ന​ട​ത്തി​യ വി​വാ​ഹ ആ​ഘോ​ഷ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ദ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ 18 മു​ത​ൽ 22 വ​രെ​യാ​യി​രു​ന്നു അ​ജ​യ് ഗു​പ്ത​യു​ടെ മ​ക​ൻ സൂ​ര്യ​കാ​ന്തി​ന്‍റെ വി​വാ​ഹം. 20 മു​ത​ൽ 22 വ​രെ അ​തു​ൽ ഗു​പ്ത​യു​ടെ മ​ക​ൻ ശ​ശാ​ങ്കി​ന്‍റെ വി​വാ​ഹ​വും ന​ട​ന്നു.

200 കോ​ടി രൂ​പ ചി​ല​വി​ട്ടാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ൽ ഇ​തൊ​ന്നു​മ​ല്ല ഇ​പ്പോ​ഴ​ത്തെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ശേ​ഷം എ​ല്ലാ​വ​രും സ്ഥ​ലം വി​ട്ട​പ്പോ​ൾ ഇ​വി​ടെ ബാ​ക്കി​യാ​യ​ത് മാ​ലി​ന്യ മ​ല​യാ​ണ്. പ്ര​ക്യ​തി​ക്കു ദോ​ഷ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് നി​ര​വ​ധി​യാ​യി ഇ​വി​ടെ കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്ന​ത്.



ഈ ​അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ​യ്ക്കും നാ​ട്ടു​കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ന്ന​ത്. 40 ക്വി​ന്‍റ​ലി​ൽ കൂ​ടു​ത​ൽ മാ​ലി​ന്യം ഇ​വി​ടെ​യു​ള്ള​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. വി​വാ​ഹ​ത്തി​ൽ മ​ന്ത്രി​മാ​ർ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ, യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി​യി​രു​ന്നു. അ​തി​ഥി​ക​ളെ എ​ത്തി​ക്കാ​ൻ ഹെ​ലി​കോ​പ്റ്റ​ർ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.