കാ​ലി​ക്കു​പ്പി​ക​ളി​ൽ വി​രി​ഞ്ഞ​ത് മ​നോ​ഹ​ര​മാ‍​യ ക്രി​സ്മ​സ് ട്രീ; ​വി​സ്മ​യ​മൊ​രു​ക്കി യു​വ​ജ​ന​ങ്ങ​ൾ
Friday, December 3, 2021 3:09 PM IST
പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഒ​ന്നൊ​ന്നാ​യി ചേ​ർ​ത്തു നി​ർ​മി​ച്ച മ​നോ​ഹ​ര​മാ​യ ക്രി​സ്മ​സ് ട്രീ ​വി​സ്മ​യ​മാ​കു​ന്നു. ചെ​ങ്ങ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ നി​ർ​മി​ച്ച ക്രി​സ്മ​സ് ട്രീ​യാ​ണ് കൗ​തു​കം പ​ക​രു​ന്ന​ത്. ഏ​ക​ദേ​ശം ഏ​ഴാ​യി​ര​ത്തോ​ളം കു​പ്പി​ക​ൾ കൊ​ണ്ടാ​ണ് ​ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​വ​ക​യി​ലെ ഭ​വ​ന​ങ്ങ​ളി​ൽനി​ന്നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും എം​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ഴി​ഞ്ഞ കു​പ്പി​ക​ൾ ശേ​ഖ​രി​ക്കു​ക​യും മൂ​ന്നു​ദി​വ​സം കൊ​ണ്ട് മ​നോ​ഹ​മാ​രാ​യ ക്രി​സ്‌​മ​സ്‌ ട്രീ ​ഒ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

ക്രി​സ്മ​സ്ട്രീ​യി​ൽ വെ​ളി​ച്ചം പ​ക​രു​ന്ന ക​ർ​മം ഇ​ന്ന​ലെ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​സാ​മു​വേ​ൽ പാ​യി​ക്കാ​ട്ടേ​ത്ത് നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ൽ, എം​സി​വൈ​എം പ്ര​സി​ഡ​ന്‍റ് ലി​ൻ​ജോ ന​ടു​വി​ലെ​പ​റ​മ്പി​ൽ, ക്രി​സ്മ​സ് ട്രീ ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ച​രി​വു​പു​ര​യി​ടം, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ് മ​രി​യ എ​സ്എ​ച്ച്, പാ​വ​നാ​ത്മ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഷോ​ളി ഫ്രാ​ൻ​സി​സ് എ​സ്എ​ച്ച് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.