'പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല ബോ​ലോ ത​ര​ര​ര...' ഈ പാട്ട് കേട്ടാൽ ആരും നിയമം പാലിച്ചുപോകും..
Tuesday, October 22, 2019 12:23 PM IST
പോ​ലീ​സി​ൽ ഏ​റ്റ​വും ശ്ര​മ​ക​ര​മാ​യ ജോ​ലി ആ​ർ​ക്കെ​ന്ന് ചോ​ദി​ച്ചാ​ൽ ട്രാ​ഫി​ക് പോ​ലീ​സ് എ​ന്നാ​യി​രി​ക്കും ഉ​ത്ത​രം. ഫ​ല​പ്ര​ദ​മാ​യി ട്രാ​ഫി​ക്കി​നെ നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യം വേ​ണം. ഇ​പ്പോ​ഴി​താ ച​ണ്ഡീ​ഗ​ഡി​ലു​ള്ള ഒ​രു ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ത്യ​സ്ത​മാ​യ രീ​തി​യാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്.

1996-ൽ ​പു​റ​ത്തി​റ​ങ്ങി​യ ദ​ലെ​ർ മെ​ഹ​ന്ദി​യു​ടെ ബോ​ലോ ത​ര​ര​ര എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​ത്തി​ന്‍റെ ഈ​ണ​ത്തി​ലൊ​രു പാ​ട്ടൊ​രു​ക്കി​യാ​ണ് ഇ​വി​ടെ പാ​ർ​ക്കി​ങ് അ​നു​വ​ദ​നീ​യ​മ​ല്ല എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.

മൈ​ക്കി​ലൂ​ടെ​യാ​ണ് പാ​ട്ട്. ദ​ലെ​ർ മെ​ഹ​ന്ദി ത​ന്നെ​യാ​ണ് ഇ​തി​ന്‍റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ പാ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് നി​യ​മം പാ​ലി​ക്കാ​ൻ പ്രേ​ര​ക​മാ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മെ​ന്നാ​ണ് അ​ദ്ദേ​ഹം കു​റി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും സോ​ഷ്യ​ൽ ലോ​കം പാ​ട്ട് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ഡി​യോ ക​ണ്ട​വ​രെ​ല്ലാം പ്ര​ശം​സ കൊ​ണ്ട് മൂ​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.