ആക്രമിക്കാനെത്തിയ പൂച്ചയെ ഒരു പാഠം പഠിപ്പിച്ച് മാന്‍റിസ്; വീഡിയോ കാണാം
Friday, September 30, 2022 12:16 PM IST
വീഡിയോകളില്‍ സാധാരണ ഏറ്റവും ധൈര്യശാലികളായാണ് പൂച്ചകളെ കാണാറുള്ളത്. നായകേളാടും എന്തിനേറെ പുലികളോടുംവരെ അവര്‍ എതിര്‍ത്ത് നില്‍ക്കുന്ന ധാരാളം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ കാണാനാകും.

എന്നാല്‍ പൂച്ചയെ തന്നെ എതിര്‍ത്ത് ഞെട്ടിഞ്ഞ ഒരു കുഞ്ഞന്‍ ജീവിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്.

ഫ്രെഡ് ഷൂള്‍സ് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോയില്‍ നിരത്തിന് സമീപത്തെ ഒരു കെട്ടിടത്തിനടുത്തായി കിടക്കുന്ന പൂച്ചയെ കാണാം. കുറച്ചകലെയായി ഇരിക്കുന്ന മാന്‍റിസിനെയും കാണാം.

എന്നാല്‍ മാന്‍റിസിനെ കണ്ടപ്പോള്‍ കൗതുകം തോന്നിയ പൂച്ച അതിനെ ഒന്ന് കെെകൊണ്ട് തട്ടുകയാണ് പൂച്ച. പക്ഷെ പൂച്ചയെ മാന്‍റിസ് തിരിച്ചാക്രമിക്കുകയാണ്. മാത്രമല്ല അത് തന്‍റെ കാലുകളിലൂന്നി ഒരു പോരാളിയെ പോലെ പൂച്ചയ്ക്ക് എതിരെ നിന്നു.

ഇത് തീരെ പ്രതീക്ഷിക്കാഞ്ഞ പൂച്ച പെട്ടെന്നുതന്നെ അവിടെ നിന്ന് മാറി പഴയിടത്ത് പോയി കിടക്കുകയാണ്.

ഏതായാലും നെറ്റീസണ്‍ ലോകത്ത് വ്യാപകമായി പ്രചരിച്ച വീഡിയോ നിരവധിപേർ റീട്വീറ്റ് ചെയ്യുകയുണ്ടായി. വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. മാന്‍റിസിന്‍റെ ധൈര്യത്തെ പുകഴ്ത്തുകയാണ് മിക്കവരും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.