അ​മി​ത വേ​ഗം അ​ത്യാ​പ​ത്ത്; ഓ​ട്ടോ റി​ക്ഷ​യി​ൽ ഇ​ടി​ച്ച് കാ​ർ പു​ഴ​യി​ൽ വീ​ണു
Tuesday, October 29, 2019 1:38 PM IST
എ​തി​ർ ദി​ശ​യി​ൽ നി​ന്നും വ​ന്ന ഓ​ട്ടോ റി​ക്ഷ​യി​ലി​ടി​ച്ച് കാ​ർ സ​മീ​പ​ത്തെ പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. മ​ധ്യ​പ്ര​ദേ​ശി​ലെ നി​വാ​രി ജി​ല്ല​യി​ലെ ഓ​ർ​ച്ചാ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രെ കു​ത്തി നി​റ​ച്ച് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു ഓ​ട്ടോ റി​ക്ഷ പാ​ല​ത്തി​ൽ കൂ​ടി വ​ന്ന​ത്.

ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച കാ​ർ വെ​ട്ടി​ത്തി​രി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പാ​ല​ത്തി​ൽ നി​ന്നും താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.