രാ​ജ​വെ​മ്പാല​യു​ടെ അ​ടു​ത്ത് പ​ണി​പാ​ളി; ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് പാമ്പുപി​ടു​ത്ത​ക്കാ​ർ
Wednesday, January 13, 2021 8:20 PM IST
പാ​ന്പി​നെ പി​ടി​കൂ​ടു​ക​യെ​ന്ന​ത് വ​ള​രെ ശ്ര​ദ്ധ​യോ​ടെ ചെ​യ്യേ​ണ്ട കാ​ര്യ​മാ​ണ്. ആ ​മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് വൈ​ഗ​ദ്ധ്യ​മു​ള്ള​വ​ര​ല്ലാ​തെ പാ​ന്പി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വി​ഷ​പാ​ന്പു​ക​ളെ പി​ടി​കൂ​ടു​ന്പോ​ൾ അ​ൽ​പം അ​ശ്ര​ദ്ധ​യു​ണ്ടാ​ൽ ക​ടി​യേ​ക്കാ​നും മ​ര​ണം​വ​രെ സം​ഭ​വി​ക്കാ​നും ഇ​ട​യാ​കും. പാ​ന്പി​നെ പി​ടി​കൂ​ടു​ന്പോ​ൾ അ​വ​യ്ക്ക് അ​പ​ക​ട​മു​ണ്ടാ​കാ​തി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

രാ​ജ​വെ​ന്പാ​ല​യു​ടെ ക​ടി​യേ​ൽ​ക്കാ​തെ പാ​ന്പു​പി​ടു​ത്ത​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ഷി​വ​മോ​ഗ​യി​ലാ​ണ് സം​ഭ​വം. ന​ദി​യി​ലേ​ക്ക് വീ​ണു​കി​ട​ക്കു​ന്ന മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ​ക്കി​ട​യി​ലാ​യാ​ണ് രാ​ജ​വെ​ന്പാ​ല കി​ട​ക്കു​ന്ന​ത്. വാ​ൽ ഭാ​ഗ​ത്ത് പി​ടി​ച്ചാ​ണ് പാ​ന്പു​പി​ടു​ത്ത​ക്കാ​രി​ൽ ഒ​രാ​ൾ പാ​ന്പി​നെ വ​രു​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പ​ക്ഷെ കൂ​ടെ​യു​ള്ള പാ​ന്പു​പി​ടു​ത്ത​ക്കാ​ര​നെ പാ​ന്പ് പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പാ​ന്പി​നെ വ​ടി​കൊ​ണ്ട് ത​ട്ടി​മാ​റ്റു​ന്ന​തും കൈ​കൊ​ണ്ട് ത​ള്ളി​മാ​റ്റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ലേ​ക്കു വീ​ണ പാ​ന്പു​പി​ടു​ത്ത​ക്കാ​ര​ൻ പാ​ന്പി​ന്‍റെ ത​ല​ഭാ​ഗ​ത്ത് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് പാ​ന്പു​പി​ടു​ത്ത​ക്കാ​രും ചേ​ർ​ന്നാ​ണ് പാ​ന്പി​നെ കീ​ഴ​ട​ക്കി​യ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് പാ​ന്പു​പി​ടു​ത്ത​ക്കാ​ര​ൻ രാ​ജ​വെ​ന്പാ​ല​യു​ടെ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട​ത്. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.