"അ​തി​ജീ​വി​ക്കും നാം..!' ​കോ​വി​ഡ് കാ​ല​ത്ത് പ്ര​ത്യാ​ശ​യു​ടെ ഗാ​ന​വു​മാ​യി സൗ​ഹൃ​ദ​ക്കൂ​ട്ടം
Sunday, June 21, 2020 6:49 PM IST
"വീ ഷാ​ൽ ഓ​വ​ർ​കം...' അ​തി​ജീ​വ​ന​ത്തി​ന്‍റെ ഉ​ണ​ർ​ത്തു​പാ​ട്ടാ​യി ലോ​കം നെ​ഞ്ചി​ലേ​റ്റി​യ ഗാ​നം ഈ ​കോ​വി​ഡ് കാ​ല​ത്തും പ്ര​ത്യാ​ശ പ​ക​രു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ എ​കെ​ജെഎം സ്കൂ​ളി​ലെ 199596 ബാ​ച്ചി​ലെ കൂ​ട്ടു​കാ​രാ​ണ് ഗാ​ന​ത്തി​ന്‍റെ പു​ത്ത​ൻ​പ​തി​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല എ​സ്ജെ​യു​ടെ ആ​മു​ഖ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലി​രു​ന്ന് സ​ഹ​പാ​ഠി​ക​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്നു. ജെം​സ് ഓ​ഫ് എ​കെ​ജെഎം 1996 എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തു​വ​രെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഗാ​ന​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ല​ഭി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.