ഇതിലും മികച്ച വിവാഹഭ്യർഥന സ്വപ്നങ്ങളിൽ മാത്രം; തീയറ്റർ സർപ്രൈസിൽ വണ്ടറടിച്ച് യുവതി
Monday, January 13, 2020 4:24 PM IST
ആ​നി​മേ​ഷ​ൻ സി​നി​മ അ​വ​ത​രി​പ്പി​ച്ച് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി ലൊ​സാ​ഞ്ച​ലോ​സ് സ്വ​ദേ​ശി. ലീ ​ലോ​ച്ച്ല​ർ എ​ന്ന​യാ​ളാ​ണ് സ്തു​തി എ​ന്ന പെ​ണ്‍​കു​ട്ടി​യോ​ട് ത​ന്‍റെ മ​ന​സി​ലെ പ്ര​ണ​യം തു​റ​ന്ന് പ​റ​യാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ കൂ​ട്ട് പി​ടി​ച്ച് അ​ൽ​പം വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ഡി​സൈ​ന​റാ​യ ക​യാ​ൽ കൂ​മ്പ്സി​നൊ​പ്പം ചേ​ർ​ന്നാ​ണ് ലീ ​ഈ മ​നോ​ഹ​ര​മാ​യ ആ​നി​മേ​ഷ​ൻ ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ഒ​രു തീ​യ​റ്റ​റി​ൽ വ​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പ്രി​യ​ത​മ​യു​ടെ മു​ൻ​പി​ൽ ഈ ​വീ​ഡി​യോ അ​വ​ത​രി​പ്പി​ച്ച​ത്.

വീ​ഡി​യോ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ലീ ​മു​ട്ട് കു​ത്തി നി​ന്ന് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും സ​ർ​പ്രൈ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ലീ ​ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. സ്തു​തി​യു​ടെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്നു ഇ​വ​ർ​ക്കു ചു​റ്റും തീ​യ​റ്റ​റി​ൽ ഇ​രു​ന്ന​ത്.

സം​ഭ​വ​മെ​ല്ലാം ക​ണ്ട് കി​ളി​പോ​യ സ്തു​തി നി​റ​ഞ്ഞ മ​ന​സോ​ടെ ലീ​യെ മ​ന​സി​ൽ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​രു​വ​ർ​ക്കും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.