വി​വാ​ഹം ഒ​രു ആ​ഘോ​ഷ​മാ​ണ്. എ​ല്ലാ​വ​രു​ടെ​യും ഒ​ത്തു​കൂ​ട​ലി​ന്‍റെ ദി​ന​ങ്ങ​ൾ. പ​ല​വി​ധ സ​മ്മാ​ന​ങ്ങ​ളു​മാ​യി സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും എ​ത്തു​മ്പോ​ൾ അ​ത് സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി മാ​റും. ഇ​പ്പോ​ഴി​താ വി​വാ​ഹ​ദി​ന​ത്തി​ൽ വ​ര​ൻ അ​ണി​ഞ്ഞ നോ​ട്ടു​മാ​ല​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു പാ​ക്കി​സ്ഥാ​നി വ​ര​നാ​ണ് ഒ​രു​ല​ക്ഷം പാ​ക്കി​സ്ഥാ​നി രൂ​പ​യു​ടെ നോ​ട്ടു​മാ​ല​യ​ണി​ഞ്ഞ് വി​വാ​ഹ​ദി​ന​ത്തി​ൽ എ​ത്തി​യ​ത്.

മു​പ്പ​തി​നാ​യി​രം ഇ​ന്ത്യ​ൻ രൂ​പ വ​രും ഇ​ത്. ഏ​ക​ദേ​ശം 35 അ​ടി നീ​ളം ഉ​ണ്ടാ​യി​രു​ന്ന ഈ ​മാ​ല 2000 നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ച്ച​ത്. വി​വാ​ഹ പ​ന്ത​ലി​ലേ​ക്ക് നീ​ണ്ടു​കി​ട​ന്ന ഈ ​മാ​ല 50, 75 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മി​ച്ച​ത്.



നോ​ട്ടു​മാ​ല അ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന വ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. പാ​കി​സ്ഥാ​ൻ വാ​ർ​ത്താ വെ​ബ്‌​സൈ​റ്റാ​യ ദി ​ഡെ​യ്‌​ലി ഗാ​ർ​ഡി​യ​ൻ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, വ​ര​ന് അ​ദ്ദേ​ഹ​ത്തി​ൻ​റെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ സ​മ്മാ​ന​മാ​ണ് മാ​ല.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, പാ​കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ലെ കോ​ട്‌​ല ജാം ​പ്ര​ദേ​ശ​വാ​സി​യാ​ണ് ത​ന്‍റെ സ​ഹോ​ദ​ര​ന് വി​വാ​ഹ​സ​മ്മാ​ന​മാ​യി ഇ​ത്ത​ര​ത്തി​ൽ ഒ​രു നോ​ട്ടു​മാ​ല ത​യ്യാ​റാ​ക്കി​യ​ത്. ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ൽ മാ​ല​യു​ടെ വ​ലി​പ്പം വ്യ​ക്ത​മാ​ണ്.

വി​വാ​ഹ​വേ​ദി​യി​ൽ നി​ൽ​ക്കു​ന്ന വ​ര​ന്‍റെ അ​രി​കി​ലേ​ക്ക് അ​യാ​ളു​ടെ സ​ഹോ​ദ​ര​നും ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മാ​ല കൊ​ണ്ടു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. മാ​ല​യു​മാ​യി വ​രു​ന്ന ഇ​വ​ർ വ​ര​നെ മാ​ല അ​ണി​യി​ക്കു​ന്ന​തും വേ​ദി​യി​ലേ​ക്ക് നീ​ണ്ടു​കി​ട​ക്കു​ന്ന മാ​ല ക​ണ്ട് അ​തി​ഥി​ക​ൾ അ​മ്പ​ര​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.