വിവാഹച്ചടങ്ങിനിടെ പണം വാരിയെറിയുന്ന കാഴ്ച; വീഡിയോ
Saturday, November 23, 2024 2:28 PM IST
വിവാഹവുമായി ബന്ധപ്പെട്ട് പല ആഘോഷങ്ങളും നാം കാണാറുണ്ടല്ലൊ. അവയില്‍ പലതും ആര്‍ഭാടമെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്താറുണ്ട്.
അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങള്‍ പറയുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കാഴ്ചയാണ്. സിദ്ധാര്‍ത്ഥ് നഗറില്‍ നടന്ന ഈ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി നൂറുകണക്കിനാളുകള്‍ എത്തി.
ഇതിനിടെ വരന്റെ ആളുകള്‍ പണം വാരിയെറിയുകയുണ്ടായി. ദൃശ്യങ്ങളില്‍ വലിയൊരു വീടിന്റെ മുകളിലായി നിന്നുകൊണ്ട് കുറച്ചാളുകള്‍ പണം വാരിയെറിയുന്നു. താഴെയുള്ളവര്‍ ഈ പണം വാരിയെടുക്കുന്നു. അഫ്സല്-അര്മാന് ദമ്പതികളുടെ വിവാഹച്ചടങ്ങിനിടെയാണ് ഇത്രത്തോളം പണം വാരിവിതറിയത്. ഏകദേശം 20 ലക്ഷം രൂപയാണ് ഇത്തരത്തില്‍ വീശിയത്.
ദൃശ്യങ്ങളില്‍ നിരവധി അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. ഇത്തരത്തില്‍ അഹങ്കാരം കാട്ടുകയല്ല മറിച്ച് പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം ചെയ്യുകയാണ് വേണ്ടതെന്ന് ഒരാള്‍ കുറിക്കുകയുണ്ടായി.