പരിസ്ഥിതി മലിനീകരണം കാരണം നായകളുടെ നിറം മാറുന്നു!
Sunday, February 21, 2021 6:00 AM IST
പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ൾ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ന​ൽ​കാ​റു​ണ്ട്. ഫാ​ക്ട​റി​ക​ളി​ൽ നി​ന്നും മ​റ്റും പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വ​ലി​യ പ​രി​സ്ഥി​തി ആ​ഘാ​ത​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ല മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യൊ​ക്കെ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

റ​ഷ്യ​യി​ൽ രാ​സ​മ​ലി​നീ​ക​ര​ണം കാ​ര​ണം തെ​രു​വു നാ​യ​ക​ളു​ടെ നി​റം മാ​റു​ന്ന​താ​ണ് പു​തി​യ പ്ര​തി​ഭാ​സം. പി​ങ്കു നി​റ​മാ​ണ് ചി​ല നാ​യ​ക​ൾ​ക്ക്. നീ​ല നി​റ​ത്തി​ലു​ള്ള നാ​യ​ക​ളെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നാ​യ​ക​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ശീ​ത​യു​ദ്ധ സ​മ​യ​ത്ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രാ​സ മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ച്ച​ത്. ഇതാണ് നായകളുടെ നിറമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഏ​ഴ് നാ​യ​ക​ളി​ലാ​ണ് നി​റ​മാ​റ്റം ക​ണ്ടു​പി​ടി​ച്ച​ത്. ഇ​വ​യെ 20 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കോ​പ്പ​ർ സ​ൾ​ഫേ​റ്റ് കാ​ര​ണ​മാ​ണ് നാ​യ​ക​ൾ​ക്ക് നി​റം മാ​റ്റം സം​ഭ​വി​ച്ച​തെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.