വീ​ട്ടി​ലി​രി​ക്കാ​തെ വ​ഴി​യി​ലി​റ​ങ്ങി​യ​വ​ർ​ക്ക് പോ​ലീ​സി​ന്‍റെ റോ​സ​പ്പൂ
കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ർ​ഫ്യൂ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് റോ​സ​പ്പൂ. ഡ​ൽ​ഹി​യി​ലെ പോ​ലീ​സാ​ണ് വേ​റി​ട്ട രീ​തി​യി​ൽ ജ​ന​ങ്ങ​ളെ പു​റ​ത്തി​റ​ങ്ങു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കു​ന്ന​ത്.

ജ​ന​താ ക​ർ​ഫ്യൂ​വി​ന്‍റെ ഭാ​ഗ​മാ​യി ഡ​ൽ​ഹി​യി​ലെ നി​ര​ത്തു​ക​ളെ​ല്ലാം ശൂ​ന്യ​മാ​ണെ​ങ്കി​ലും ഒ​റ്റ​തി​രി​ഞ്ഞ് ചി​ല​വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി. ഇ​ത്ത​രം ആ​ളു​ക​ളെ​യാ​ണ് പോ​ലീ​സ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലെ​ങ്കി​ൽ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ച​ത്. കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​റ​ഞ്ഞു ന​ൽ​കി​യാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്ക് റോ​സ​പ്പൂ ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ക​ർ​ഫ്യൂ. ജ​നം ക​ഴി​യു​ന്ന​ത്ര വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. പ്ര​ധാ​ന മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്ത ജ​ന​താ ക​ർ​ഫ്യു​വി​ന് എ​ല്ലാ മേ​ഖ​ല​യി​ൽ​നി​ന്നും വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു. ബ​സ്, ടാ​ക്സി, മെ​ട്രോ തു​ട​ങ്ങി പൊ​തു​ഗ​താ​ഗ​ത സംവി​ധാ​നം നി​ശ്ച​ല​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.