"വി​ർ​ച്വ​ൽ ന​ല്ല​ന​ട​പ്പ്'; കു​ട്ടി​ക​ൾ യൂ​ട്യൂ​ബി​ൽ കാ​ണു​ന്ന​ത് ഇ​നി മാ​താ​പി​താ​ക്ക​ളും കാ​ണും...
Saturday, September 7, 2024 1:02 PM IST
ഇ​ക്കാ​ല​ത്തെ കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും വാ​ട്സാ​പ്പ്, ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ്... എ​ന്നി​വ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​ന​റി​യാം. സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ ഇ​വ ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത​താ​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഇ​വ​യു​ടെ തെ​റ്റാ​യ ഉ​പ​യോ​ഗം വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കും.

ഇ​തി​നു പ​രി​ഹാ​ര​വു​മാ​യി എ​ത്തു​ക​യാ​ണ് യൂ​ട്യൂ​ബ്. ഇ​നി​മു​ത​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ യൂ​ട്യൂ​ബ് ആ​ക്ടി​വി​റ്റി ഞൊ​ടി​യി​ട​യി​ൽ അ​റി​യാ​ൻ സാ​ധി​ക്കും. യൂ​ട്യൂ​ബി​ന്‍റെ പു​തി​യ ഫീ​ച്ച​ർ പ്ര​കാ​രം കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ട് മാ​താ​പി​താ​ക്ക​ളു​ടേ​തു​മാ​യി ലി​ങ്ക് ചെ​യ്യാ​ൻ സാ​ധി​ക്കും.

ഇ​തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ സെ​ർ​ച്ച് ഹി​സ്റ്റ​റി, വീ​ഡി​യോ അ​പ് ലോ​ഡു​ക​ൾ, ക​മ​ന്‍റു​ക​ൾ എ​ന്നി​വ​യു​ടെ​യെ​ല്ലാം വി​വ​ര​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നോ​ട്ടി​ഫി​ക്കേ​ഷ​നാ​യി എ​ത്തും.


ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട ക​ണ്ട​ന്‍റ് മോ​ഡു​ലേ​ഷ​ൻ യൂ​ട്യൂ​ബ് മു​ൻ​പേ ന​ട​പ്പി​ൽ വ​രു​ത്തി​യ​താ​ണ്. എ​ന്നാ​ൽ ഈ ​ഫീ​ച്ച​റി​ലൂ​ടെ ടീ​നേ​ജ് വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ​യും "വി​ർ​ച്വ​ൽ ന​ല്ല​ന​ട​പ്പ്' ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് യൂ​ട്യൂ​ബ്. വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണ് യൂ​ട്യൂ​ബ് ഇ​ത്ത​രം ഒ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഈ ​ശ്ര​മ​ത്തോ​ടെ പോ​ണോ​ഗ്രാ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ൾ മാ​റി​നി​ൽ​ക്കു​മെ​ന്നും മി​ക​ച്ച ഒ​രു ഉ​പ​യോ​ഗ​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​കു​മെ​ന്നു​മാ​ണ് യൂ​ട്യൂ​ബി​ന്‍റെ പ്ര​തീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.