കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നെത്തി​ക്കാ​ൻ ത​നി​നാ​ട​ൻ "​ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ’
ചൈ​ന​യി​ലെ വു​ഹാ​നി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത സ​മ​യ​ത്ത് അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​വ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ​യ​ടു​ത്ത് ഭ​ക്ഷ​ണ​മെ​ത്തി​ച്ച റോ​ബോ​ട്ടു​ക​ൾ. രോ​ഗ വ്യാ​പ​ന​മു​ണ്ടാ​കു​ന്ന​തി​നാ​ൽ പി​പി​ഇ കി​റ്റു​ൾ​പ്പെ​ടെ ധ​രി​ച്ചു മാ​ത്ര​മേ ഇ​ത്ത​രം രോ​ഗി​ക​ളു​ടെ അ​ടു​ത്തെ​ത്താ​ൻ പ​റ്റൂ. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ബോ​ട്ട് ശ്ര​ദ്ധ നേ​ടി​യ​ത്.

ചൈ​ന​യി​ലാ​കാ​മെ​ങ്കി​ൽ ന​മു​ക്കും ആ​കാ​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ക​യാ​ണ് കേ​ര​ള​വും. കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള ക​ണ്ണൂ​ർ ജി​ല്ല​യി​ലെ അ​ഞ്ച​ര​ക്ക​ണ്ടി ജി​ല്ലാ കോ​വി​ഡ് സെ​ന്‍റ​റി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ റോ​ബോ​ട്ടും രം​ഗ​ത്തെ​ത്തി.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് "​നൈ​റ്റിം​ഗ​ൽ19’ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ചൈ​ന​യേ​ക്കാ​ൾ വെ​ല്ലു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ ഭ​ക്ഷ​ണ​വും മ​രു​ന്നും മാ​ത്രം ന​ൽ​കാ​നാ​ണ് റോ​ബോ​ട്ടി​നെ ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ൽ ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക ഡി​സ്പ്ലേ​യി​ലൂ​ടെ ജീ​വ​ന​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും ക​ണ്ടു സം​സാ​രി​ക്കാം.

ആ​റു പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ല്ലെ​ങ്കി​ൽ 25 കി​ലോ​ഗ്രാം വ​രെ ഭാ​രം കൊ​ണ്ടു​പോ​കാ​നു​ള്ള ശേ​ഷി റോ​ബോ​ട്ടി​നു​ണ്ട്. റി​മോ​ട്ട് ക​ണ്‍​ട്രോ​ളി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രെ നി​ന്നും റോ​ബോ​ട്ടി​നെ നി​യ​ന്ത്രി​ക്കാം. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​രു​ന്നും റോ​ബോ​ട്ടി​ന് ന​ൽ​കി​യാ​ൽ അ​ത് കൃ​ത്യ​മാ​യി ഓ​രോ മു​റി​യി​ലു​മെ​ത്തി​ക്കും. റോ​ബോ​ട്ടി​ലെ വീ​ഡി​യോ സി​സ്റ്റം വ​ഴി ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ക്കാ​നും വേ​റെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​റി​യാ​നും ക​ഴി​യും. ഓ​രോ ത​വ​ണ​ത്തെ​യും യാ​ത്ര​യ്ക്ക് ശേ​ഷ​വും റോ​ബോ​ട്ടി​നെ അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം റോ​ബോ​ട്ടി​ന്‍റെ വീ​ഡി​യോ സം​വി​ധാ​നം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച ചെ​റു​വാ​ഞ്ചേ​രി​യി​ലെ കു​ടും​ബാ​ഗ​ങ്ങ​ളു​മാ​യി റോ​ബോ​ട്ട് വ​ഴി മ​ന്ത്രി സം​സാ​രി​ച്ചു. അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ക​യും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പു വ​രു​ത്തി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.