വി​വാ​ഹം ക​ഴി​ഞ്ഞ് വർഷങ്ങളാ​യി; ഇ​പ്പോ​ഴും ധ​രി​ക്കു​ന്ന​ത് വി​വാ​ഹ വ​സ്ത്രം മാത്രം
Saturday, October 5, 2019 2:47 PM IST
വ​ധു​വ​ര​ന്മാ​ർ വി​വാ​ഹ​ദി​ന​ത്തി​ൽ ധ​രി​ക്കു​ന്ന വ​സ്ത്രം പി​ന്നീ​ട് മ​ട​ക്കി പെ​ട്ടി​യി​ൽ വ​യ്ക്കു​ന്ന​താ​ണ് സാ​ധാ​ര​ണ​യാ​യി ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് അ​വ​ർ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക പോ​ലു​മി​ല്ല. എ​ന്നാ​ൽ വി​വാ​ഹ​ശേ​ഷം വി​വാ​ഹ​വ​സ്ത്രം മാ​ത്രം ധ​രി​ക്കു​ന്ന ഒ​രു യു​വ​തി​യെ കു​റി​ച്ചാ​ണ് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഓ​സ്ട്രേ​ലി​യ സ്വ​ദേ​ശി​നി​യാ​ണ് ഇ​വ​രു​ടെ പേ​ര് ട​മ്മി ഹാ​ൾ എ​ന്നാ​ണ്.



ജി​മ്മി​ലും ഷോ​പ്പിം​ഗ് മാ​ളി​ലും മീ​ൻ പി​ടി​ക്കു​വാ​ൻ പോ​കു​മ്പോ​ഴും എ​ന്ന​ല്ല എ​വി​ടെ പോ​യാ​ലും ട​മ്മി ത​ന്‍റെ വി​വാ​ഹ​വ​സ്ത്രം ധ​രി​ച്ചു​മാ​ത്ര​മേ പോ​കു. ഈ ​വ​സ്ത്രം ധ​രി​ച്ചു​ള്ള ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​വ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വ​ള​രെ വ​ലി​യ വി​ല ന​ൽ​കി വാ​ങ്ങി​യ വിവാഹ ​വ​സ്ത്രം ഒ​രു ദി​വ​സം മാ​ത്രം ഉ​പ​യോ​ഗി​ച്ച് ക​ള​യു​ന്ന​ത് ഇ​ഷ്ട​മി​ല്ലാ​ത്ത​താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കു​വാ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.