ഒ​രു പെ​ണ്‍​ക​ലാ​ല​യം മു​ഴു​വ​ന്‍ നൃ​ത്ത​മ​യം... ഇ​ളം നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് മൂ​വാ​യി​ര​ത്തോ​ളം പെ​ണ്‍​കു​ട്ടി​ക​ള്‍ പാ​ട്ടി​നൊ​പ്പം ഒ​രു​പോ​ലെ ചു​വ​ടു​വ​യ്ക്കു​ന്നു. പ​ഠി​ച്ച ക​ലാ​ല​യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കൊ​പ്പം ചു​വ​ടു​വ​യ്ക്കാ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പ്രി​ന്‍​സി​പ്പ​ലും മാ​നേ​ജ​രും അ​വ​ര്‍​ക്കൊ​പ്പം... വേ​റി​ട്ട ദൃ​ശ്യ​വി​രു​ന്നി​ന്‍റെ പേ​രി​ല്‍ യു​ആ​ര്‍​എ​ഫ് ഏ​ഷ്യ​ന്‍ റി​ക്കാ​ർ​ഡും കോ​ള​ജ് സ്വ​ന്ത​മാ​ക്കി.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​രം​ഭ​മാ​യ ഫി​റ്റ് ഫോ​ര്‍ ലൈ​ഫി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ലാ​ണ് നൃ​ത്ത​ചാ​രു​ത നി​റ​ച്ച് എ​യ്‌​റോ​ബി​ക്‌​സ് മെ​ഗാ പെ​ര്‍​ഫോ​മ​ന്‍​സ് അ​ര​ങ്ങേ​റി​യ​ത്. ഈ ​ക​ലാ​ല​യ​ത്തി​ലെ ഫൈ​ന്‍ ആ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി​യും യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്നു പ​ഠ​ന​കാ​ല​ത്തു മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ്രാ​ദേ​ശി​ക​സ​മൂ​ഹ​ത്തി​നും സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ​വും ക്ഷേ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടു​ള്ള ഫി​റ്റ് ഫോ​ര്‍ ലൈ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ട്രീ​സ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​സ്റ്റാ​ലി​ന്‍ റാ​ഫേ​ല്‍, എ​സ്ബി​ഐ തൃ​ശൂ​ര്‍ റീ​ജ​ണ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഞ്ജി​നി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഫെ​നി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, കോ​ള​ജ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗാ​യ​ത്രി മ​നോ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കോ​ള​ജ് ഒ​രു​ക്കി​യ എ​യ്‌​റോ​ബി​ക്‌​സ് മ​ത്സ​ര​ത്തി​ല്‍ ഗ​ണി​ത​ശാ​സ്ത്ര ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഒ​ന്നാം​സ്ഥാ​ന​വും സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് ഇം​ഗ്ലീ​ഷ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ര​ണ്ടാം​സ്ഥാ​ന​വും ബി​ബി​എ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മൂ​ന്നാം​സ്ഥാ​ന​വും നേ​ടി.

വി​വി​ധ ത​രം ചാ​ല​ഞ്ച് ഗെ​യി​മു​ക​ള്‍, ഫു​ഡ് ഫെ​സ്റ്റ്, ഇ​ല​യി​ല്‍ ഊ​ണ്, മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി അ​നു​ബ​ന്ധ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.