പ​ഴു​ത്താ​ല്‍ നാ​ലു​നാ​ള്‍ പോ​ലും ആ​യു​സി​ല്ലാ​ത്ത വ​സ്തു എ​ന്നാ​ണ് പൊ​തു​വേ പ​ഴ​ത്തെ കാ​ണു​മ്പോ​ള്‍ പ​ല​രും വി​ചാ​രി​ക്കാ​റ്. വ​ശ​മെ​ങ്ങാ​നും ചീ​ഞ്ഞ് തു​ട​ങ്ങി​യാ​ല്‍ വ​ലി​ച്ചൊ​രു ഏ​റു​മാ​ണ്. സാ​ധാ​ര​ണ ഒ​രു കി​ലോ പ​ഴ​ത്തി​ന് 70 രൂ​പ​യും മ​റ്റു​മാ​ണ​ല്ലൊ വി​ല.

എ​ന്നാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ വാ​ഴ​പ്പ​ഴ​ത്തിന്‍റെ കാ​ര്യം കേ​ട്ടാ​ല്‍ ആ​രും ഞെ​ട്ടും. കാ​ര​ണം 52 കോ​ടി രൂ​പ​യാ​ണ് അ​തി​ന്‍റെ വി​ല. ന്യൂ​യോ​ര്‍​ക്കി​ലു​ള്ള ലേ​ലം ന​ട​ത്തി​പ്പു​കാ​രാ​യ സാ​ത്ത്ബി​യു​ടെ പ​ക്ക​ലാ​യി​രു​ന്നു ഈ ​വാ​ഴ​പ്പ​ഴം ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​മാ​സം 20ന് ​ന​ട​ന്ന ലേ​ല​ത്തി​ല്‍ ഈ ​വാ​ഴ​പ്പ​ഴ​ത്തി​ന് 6.2 മി​ല്യ​ണ്‍ ഡോ​ള​ര്‍ (ഏ​ക​ദേ​ശം 52.4 കോ​ടി രൂ​പ) ആ​ണ് വി​ല​യാ​യി ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ത് സാ​ധാ​ര​ണ പഴ​മ​ല്ല. ഇ​ത് പ്ര​ശ​സ്ത ഹാ​സ്യ​താ​ര​വും ക​ലാ​കാ​ര​നാ​യ മൗ​റി​സി​യോ കാ​റ്റെ​ല​ന്‍റെ സൃ​ഷ്ടി​യാ​ണ്. കൗ​തു​ക​ക​ര​മാ​യ ആ​ര്‍​ട്ട് ഇ​ന്‍​സ്റ്റാ​ലേഷ​ന്‍ ആ​ണ് ഈ ​പ​ഴം. ക​റു​ത്ത ഡ​ക്ട് ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ചു​വ​രി​ല്‍ ഒ​ട്ടി​ച്ച രീ​തി​യി​ലാ​ണ് ഇ​തു​ള്ള​ത്.

ലേ​ലം​വി​ളി​യി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധ നേ​ടി​യ​ത് ഈ ​സൃ​ഷ്ടി​യാ​ണ്. ക്രി​പ്റ്റോ​ക​റ​ന്‍​സി പ്ലാ​റ്റ്ഫോ​മാ​യ ട്രോ​ണി​ന്‍റെ സ്ഥാ​പ​ക​നാ​യ സ​ണ്‍ ലേ​ല​ത്തു​ക​യി​ലും നാ​ലി​ര​ട്ടി മു​ട​ക്കി​യാ​ണ് ഈ ​ക​ലാ​സൃ​ഷ്ടി സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ല്‍ വെ​റും 35 ഡോ​ള​റി​ന് (2,958 രൂ​പ) ആ​യി​രു​ന്നു ഒ​രാ​ള്‍ ഇ​ത് വാ​ങ്ങി​യി​രു​ന്ന​ത്. അ​ന്നു​രാ​ത്രി​ത​ന്നെ ലേ​ല​ത്തി​ല്‍ ഇ​തി​ന്‍റെ വി​ല 6.2 മി​ല്യ​ണ്‍ ഡോ​ള​റാ​യി ഉ​യ​ര്‍​ന്നു.


2019-ല്‍ ​ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട മൗ​റി​സി​യോ കാ​റ്റെ​ല​ന്‍റെ "കോ​മേ​ഡി​യ​ന്‍' ഡി​ജി​റ്റ​ല്‍ സം​സ്‌​കാ​ര​വും ഫൈ​ന്‍ ആ​ര്‍​ട്ടും ത​മ്മി​ലു​ള്ള വ​ര്‍​ദ്ധി​ച്ചു​വ​രു​ന്ന ക്രോ​സ്ഓ​വ​റി​ന്‍റെ ചി​ഹ്ന​മാ​യി മാ​റി. അ​തി​ന്‍റെ ആ​ക​ര്‍​ഷ​ണം ക​ലാ ലോ​ക​ത്തി​ന് അ​തീ​ത​മാ​ണ്.

പ​ല​രും ഈ ​ഇ​ന്‍​സ്റ്റ​ലേ​ഷ​നെ നി​ല​വി​ലെ സാം​സ്‌​കാ​രി​ക നി​മി​ഷ​ത്തിന്‍റെ പ്ര​തീ​ക​മാ​യി കാ​ണു​ന്നു. ലോ​ക​മെ​മ്പാ​ടും ലേ​ല ഫ​ല​ങ്ങ​ള്‍ അ​ല​യ​ടി​ക്കു​മ്പോ​ള്‍, വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡ് വി​ല്‍​പ​ന, ആ​ധു​നി​ക വി​പ​ണി​യി​ല്‍ ക​ല​യു​ടെ മൂ​ല്യ​ത്തെ​ക്കു​റി​ച്ച് ധാരണ ന​ല്‍​കു​ന്നു.