ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ റൂ​ബി​ക്സ് ക്യൂ​ബ്; തീവില
Monday, October 7, 2024 1:59 PM IST
ചി​ല​ര്‍ സ​മ​യം കൊ​ല്ലി എ​ന്നും ചി​ല​ര്‍ ബു​ദ്ധി​ക്ക് കൂ​ര്‍​മ​ത ന​ല്‍​കു​ന്ന​തെ​ന്നും വി​ശേ​ഷി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ റൂ​ബി​ക്സ് ക്യൂ​ബ്. പ​ല​രും പ​തി​നെ​ട്ട് പ​ണി നോ​ക്കി​യി​ട്ടും അ​തൊന്ന് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ചി​ല​ര്‍ ഇ​തൊ​ക്കെ നി​സാ​രം എ​ന്ന നി​ല​യി​ല്‍ ഓ​ക്കെ​യാ​ക്കും.

ന​മ്മ​ള്‍ സാ​ധാ​ണ​യാ​യി വി​ചാ​രി​ക്കു​ന്ന ഒ​രു റൂ​ബി​ക്സ് ക്യൂ​ബി​ന്‍റെ വ​ലി​പ്പം അ​റി​യാ​മ​ല്ലൊ. എ​ന്നാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ റൂ​ബി​ക്സ് ക്യൂ​ബ് ആ​ണ് ഇ​പ്പോ​ള്‍ നെ​റ്റി​സ​ണ്‍​സി​ന് കൗ​തു​ക​മാ​കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ റൂ​ബി​ക്സ് ക്യൂ​ബി​ന് 0.33 ഗ്രാം ​മാ​ത്രം ഭാ​ര​മേ​യു​ള്ളൂ. അ​താ​യ​ത് 0.01 ഔ​ണ്‍​സ്. ഈ ​റൂ​ബി​ക്‌​സ് ക്യൂ​ബ് അ​ലൂ​മി​നി​യ​ത്തി​ല്‍ നി​ന്നാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ വ​ശ​ത്തും വെ​റും 0.19 ഇ​ഞ്ച് അ​ള​വും മാ​ത്ര​മേ ഉ​ള്ളു. ഒ​രു സാ​ധാ​ര​ണ റൂ​ബി​ക്‌​സ് ക്യൂ​ബി​ന്‍റെ ഏ​ക​ദേ​ശം ആ​യി​ര​ത്തി​ലൊ​ന്ന് വ​ലു​പ്പം മാത്രമാ​ണ് ഇ​തി​നു​ള്ള​ത്.


ജാ​പ്പ​നീ​സ് ക​ളി​പ്പാ​ട്ട ക​മ്പ​നി​യാ​യ മെ​ഗാ​ഹൗ​സ് ആ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ റൂ​ബി​ക്സ് ക്യൂ​ബ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​പ്പ​ത്തി​ല്‍ ചെ​റു​താ​ണെ​ങ്കി​ലും വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ മു​ന്നി​ലാ​ണി​ത്. ക്യൂ​ബി​ന് 4,39,595.56 രൂ​പ (777,777 യെ​ന്‍) വി​ല​യു​ണ്ട്.

മെ​ഗാ​ഹൗ​സ് നാ​ല് വ​ര്‍​ഷം മു​മ്പ് ഈ ​ക്യൂ​ബി​ന്‍റെ ആ​ശ​യം രൂ​പ​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. ക്യൂ​ബ് ഇ​പ്പോ​ള്‍ മെ​ഗാ​ഹൗ​സ് വെ​ബ്സൈ​റ്റി​ല്‍ പ്രീ-​ഓ​ര്‍​ഡ​റി​നാ​യി ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റോ​ടെ ഈ ​കു​ഞ്ഞ​ന്‍ റൂ​ബി​ക്‌​സ് ക്യൂ​ബ് ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സി​ലും എത്തി...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.