ട്രെ​യി​ന്‍ ചു​റ്റു​മ​തി​ലാ​യു​ള്ള റെ​യി​ല്‍​വേ​ ജീ​വ​ന​ക്കാ​ര​ന്‍; കൗ​തു​കം
Wednesday, August 14, 2024 3:22 PM IST
ആ​ളു​ക​ള്‍ ത​ങ്ങ​ളു​ടെ വീ​ടു​ക​ളെ മോ​ടി പി​ടി​പ്പി​ക്കാ​നും വ്യ​ത്യ​സ്ത​മാ​ക്കാ​നും ശ്ര​മി​ക്കാ​റു​ണ്ട​ല്ലൊ. ക​ലാ​പ​ര​മാ​യ മ​ന​സു​ള്ള​വ​ര്‍ ത​ങ്ങ​ള്‍​ക്കി​ഷ്ട​മു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ വീ​ട്ടി​ല്‍ ന​ട​ത്തും. വീ​ടി​ന്‍റെ ആ​കൃ​തി​യൊ കി​ണ​റിന്‍റെ പൂ​ക്കൂ​ട ആ​കൃ​തി​യൊ ഒ​ക്കെ അ​തി​ന്‍റെ തെ​ളി​വാ​ണ​ല്ലൊ.

ഇ​ത്ത​ര​ത്തി​ല്‍ വേ​റി​ട്ട ഒ​ന്ന് അ​ങ്ങ് കോ​ഴി​ക്കോ​ടും കാ​ണാം. ഇ​വി​ടെ പാ​ല​ങ്ങാ​ട് എ​ന്ന​യി​ട​ത്തെ മു​ഹ​മ്മ​ദ് എ​ന്ന​യാ​ളു​ടെ വീ​ടാ​ണ് ഈ ​ഗ​ണ​ത്തി​ലു​ള്ള​ത്.

എ​ക്‌​സി​ലെ​ത്തി​യ ഒ​രു വീ​ഡി​യോ​യി​ല്‍ ഈ ​വീ​ടി​ന്‍റെ വേ​റി​ട്ട ചു​റ്റു​മ​തി​ലി​ന്‍റെ കാ​ര്യം കാ​ട്ടു​ന്നു. ഒ​രു ട്രെയിനിന്‍റെ ആ​കൃ​തി​യി​ലാ​ണി​ത്. എ​ന്‍​ജി​ന്‍ മു​ത​ല്‍ കം​മ്പാ​ര്‍​ട്ടു​മെന്‍റു​ക​ള്‍ വ​രെ കാ​ണാം. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​റ്റ​ക്കാ​ഴ്ച​യി​ല്‍ ഒ​രു ട്രെ​യി​ന്‍ റോ​ഡി​ന്‍റെ വ​ശ​ത്ത് എ​ന്നാ​ണ് തോ​ന്നു​ക. പി​ന്നീ​ടാ​ണ് ഇ​തൊ​രു ചു​വ​രാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്.

വീ​ട്ടു​ട​മ റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ളിൽ പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം ക​ല്ലാ​യി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ​ത്രെ ജോ​ലി ചെ​യ്യു​ന്ന​ത്. 2019 ലാ​ണ് ഈ ​ഭി​ത്തി കെ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. എ​ന്താ​യാ​ലും എ​ഞ്ചി​ന്‍, എ​സി കോ​ച്ചു​ക​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഈ ​ചു​വ​ര് അ​റി​ഞ്ഞ​വ​ര്‍​ക്ക് കൗ​തു​കം സ​മ്മാ​നി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.