ബ​ണ്‍ തൊ​പ്പി ധ​രി​ച്ച തീ​വ​ണ്ടി​യാ​ത്ര​ക്കാര​ന്‍; വി​ചി​ത്ര​മാ​യ കാ​ഴ്ച
Sunday, August 11, 2024 1:02 PM IST
ആ​ളു​ക​ള്‍ വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ധാ​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​റു​ണ്ട​ല്ലൊ. ചി​ല​ര്‍ സ്വ​ന്ത​മാ​യ ഒ​രു സ്റ്റെെ​ല്‍ തീ​ര്‍​ക്കും. അ​ത് പ​ല​രി​ലും കൗ​തു​കം ജ​നി​പ്പി​ക്കും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി കാ​ഴ്ച​ക​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ എ​ത്തു​ന്നു.

ന​മ്മു​ടെ നാ​ട്ടി​ലേ​തും വെ​റെെറ്റി ലു​ക്കു​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​വ​രാ​ണ് പു​റം രാ​ജ്യ​ത്തു​ള്ള​വ​ര്‍. ഇ​പ്പോ​ഴി​താ വേ​റി​ട്ടൊ​രു തൊ​പ്പി​ക്കാ​ര​ന്‍ നെ​റ്റ​സി​ണ്‍​സി​ന്‍റെ ശ്ര​ദ്ധ ക​വ​രു​ന്നു.

ന്യൂ​യോ​ര്‍​ക്ക് സി​റ്റി സ​ബ്‌വേ​യി​ലാ​ണ് സം​ഭ​വം. ലെ​ക്സിം​ഗ്ട​ണ്‍ അ​വ​ന്യൂ ലൈ​നി​ല്‍ ആ​ളു​ക​ള്‍ മെ​ട്രൊ ട്രെ​യി​നി​ല്‍ ക​യ​റി​യ​പ്പോ​ള്‍ അ​വ​ര്‍​ക്കി​ട​യി​ലാ​യി വേ​റി​ട്ടൊ​രാ​ള്‍ നി​ന്നു. കാ​ര​ണം അ​യാ​ളു​ടെ ത​ല​യി​ല്‍ തൊ​പ്പി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് ബ​ണ്‍ ആ​യി​രു​ന്നു.

വി​ഗ്ഗോ മ​റ്റൊ ആ​ണെ​ന്ന് ആ​ദ്യം തോ​ന്നു​മെ​ങ്കി​ലും അ​താ​യി​രു​ന്നി​ല്ല. സ​ഹ​യാ​ത്രി​ക​ന്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ആ ​തൊ​പ്പി ഒ​രു റൊ​ട്ടി ബ​ണ്‍ ആ​ണെ​ന്ന് വ്യ​ക്തം. ഓ​ഗ​സ്റ്റി​ല്‍ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി ക​മ​ന്‍റു​ക​ളെ​ത്തി. "സ്റ്റെെ​ല്‍ ന​ല്ല​താ​ണ് പ​ക്ഷെ അ​ന്നം അ​മൂ​ല്യ​മാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.