ഡോക്ടറും രോഗിയും തമ്മില്‍ 5000 കിലോമീറ്റര്‍ അകലം; ശസ്ത്രക്രിയ ലോകത്തെ ഞെട്ടിച്ചു
Saturday, August 3, 2024 12:08 PM IST
വൈദ്യാശസ്ത്ര രംഗം ഏറെ കുതിപ്പ് നടത്തുന്ന കാലഘട്ടമാണല്ലൊ. നേരത്തെ തന്നെ മെഡിക്കല്‍ രംഗം പുരോഗതി പ്രാപിച്ചെങ്കിലും എഐയും റോബോട്ടുമെല്ലാം വലിയ മാറ്റമാണ് സമ്മാനിച്ചത്. സങ്കീര്‍ണമായ പല ശസ്ത്രക്രിയകളും നിമിഷങ്ങള്‍ക്കുള്ളിലാണ് ഇപ്പോള്‍ വിജയകരമായി തീര്‍ക്കുന്നത്.
അടുത്തിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ശസ്ത്രക്രിയ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരു ശസ്ത്രക്രിയാ വിദഗ്ധന്‍ 5,000 കിലോമീറ്റര്‍ അകലെ നിന്ന് ശ്വാസകോശ ട്യൂമറുമായി പോരാടുന്ന ഒരു രോഗിയെ ഓപ്പറേഷന് ചെയ്തു.
ഇത് ആദ്യത്തെ വിദൂര ശ്വാസകോശ കാന്‍സര്‍ ഓപ്പറേഷന് എന്നാണ് വിവരം. രോഗി കഷ്ഗര് എന്ന സ്ഥലത്തായിരുന്നു. ഡോക്ടര്‍ ഏറെ അകലെയുള്ള ഷാംഗ്ഹായ് ചെസ്റ്റ് ആശുപത്രിയിലും. റോബോട്ടിന്റെ സഹായത്തോടെയാണ് ഡോക്ടര്‍ ഈ ശസ്ത്രക്രിയ നടത്തിയത്.
എന്തായാലും ആദ്യത്തെ ഇന്‍ട്രാ-സിറ്റി റിമോട്ട് റോബോട്ടിക് സര്‍ജറി വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ആശുപത്രി അധികൃതരും മെഡിക്കല്‍ രംഗവും. ഇത് ഭാവിയില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.