ഇ​തു സീ​ൻ വേ​റെ! കൗമാരത്തിന്‍റെ ആഘോഷമായി ബിടിഎസ്
Thursday, September 3, 2020 4:59 PM IST
വെ​ടി​യു​ണ്ട​ക​ൾ​പോ​ലെ വ​രു​ന്ന വാ​ർ​പ്പു​മാ​തൃ​ക​ക​ളെ​യും അ​നാ​വ​ശ്യ വി​മ​ർ​ശ​ന​ങ്ങ​ളെ​യും ത​ട​യു​ക- ഒ​രു സം​ഗീ​ത ബാ​ൻ​ഡി​ന്‍റെ ല​ക്ഷ്യം ഇ​താ​ണെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ വി​ചി​ത്ര​മെ​ന്നു തോ​ന്നാം. എ​ന്നാ​ൽ പ്ര​ശ​സ്ത കൊ​റി​യ​ൻ പോ​പ്പ് ഗാ​യ​ക​സം​ഘ​മാ​യ ബി​ടി​എ​സ് അ​തു വെ​റു​തെ പ​റ​യു​ന്ന​ത​ല്ല.

ബി​ടി​എ​സ് എ​ന്ന​തു സൂ​ചി​പ്പി​ക്കു​ന്ന ബാ​ങ്ട​ൻ സോ​ണി​യൊ​ൻ​ഡ​ൻ എ​ന്ന കൊ​റി​യ​ൻ വാ​ക്കി​ന്‍റെ അ​ർ​ഥം ബു​ള്ള​റ്റ്പ്രൂ​ഫ് ബോ​യ് സ്കൗ​ട്ട്സ് എ​ന്നാ​ണ്. അ​തെ, ബു​ള്ള​റ്റ്പ്രൂ​ഫ്! ഒ​രു വെ​ടി​യു​ണ്ട​യെ​യും അ​ക​ത്തു​ക​ട​ത്താ​ത്ത ഉ​രു​ക്കു​ച​ട്ട. ഒ​രു പൂ​ർ​ണ​രൂ​പം​കൂ​ടി​യു​ണ്ട് ബി​ടി​എ​സി​ന്. അ​ത് ബി​യോ​ണ്ട് ദ ​സീ​ൻ എ​ന്ന​താ​ണ്. എ​ന്തു​ത​ട​സ​വും തി​രി​ച്ച​ടി​യും വ​ന്നോ​ട്ടെ, ഈ ​ചെ​റു​പ്പ​ക്കാ​രു​ടെ കൂ​ട്ടം അ​തി​ന​പ്പു​റം ക​ട​ന്നു മു​ന്നേ​റും എ​ന്നാ​ണ് അ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്.

വെ​ടി​യു​ണ്ട​ക​ളെ ത​ട​യാ​ൻ ച​ട്ട​യ​ണി​ഞ്ഞ​വ​ർ ഇ​താ ഒ​രു വ​ൻ സ്ഫോ​ട​നം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്നു. പോ​പ് സം​ഗീ​ത​ത്തി​ന്‍റെ മ​ഹാ വി​സ്ഫോ​ട​നം. ഡൈ​ന​മൈ​റ്റ് എ​ന്നാ​ണ് ആ ​സ്ഫോ​ട​ന​ത്തി​ന്‍റെ പേ​ര്. ക​ഴി​ഞ്ഞ 20ന് ​യു​ട്യൂ​ബി​ൽ അ​പ്‌ലോഡ് ചെ​യ്ത ഡൈ​ന​മി​റ്റ് എ​ന്ന ഗാ​നം 28 കോ​ടി ത​വ​ണ​യാ​ണ് ഇ​തു​വ​രെ, അ​താ​യ​ത് ഈ ​കു​റി​പ്പു ത​യാ​റാ​ക്കു​ന്ന​തു​വ​രെ, പ്ലേ ​ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രോ മി​നി​റ്റി​ലും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കാ​ഴ്ച​ക്കാ​ർ കൂ​ടു​ന്നു. യു​ട്യൂ​ബി​ന്‍റെ റിക്കാ​ർ​ഡു​ക​ൾ ത​ക​ർ​ന്ന​ടി​യു​ന്നു!

റി​ലീ​സ് ചെ​യ്ത് 24 മ​ണി​ക്കൂ​റി​ന​കം ഏ​റ്റ​വു​മ​ധി​കം വ്യൂ​സ് നേ​ടി​യ വീ​ഡി​യോ എ​ന്ന റി​ക്കാ​ർ​ഡ് ഇ​പ്പോ​ൾ ബി​ടി​എ​സി​നു സ്വ​ന്തം. കെ​പോ​പ്പ് ബാ​ൻ​ഡ് ബ്ലാ​ക്ക്പി​ങ്കി​ന്‍റെ റിക്കാ​ർ​ഡാ​ണ് അ​വ​ർ ത​ക​ർ​ത്ത​ത്.



തു​ട​ക്കം 2010ൽ

​പ​ത്തു​കൊ​ല്ലം മു​ന്പാ​ണ് ദ​ക്ഷി​ണ കൊ​റി​യ​ൻ പ​യ്യന്മാ​ർ ബി​ടി​എ​സ് എ​ന്ന ബാ​ൻ​ഡി​ന് രൂ​പം ന​ൽ​കി​യ​ത്. വി, ​സു​ഗ, ജം​ങ് കൂ​ക്ക്, റാ​പ് മോ​ണ്‍​സ്റ്റ​ർ, ജെ-​ഹോ​പ്, ജി​ൻ, ജി​മി​ൻ എ​ന്നി​വ​രാ​ണ് ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ൾ. മൂ​ന്നു​കൊ​ല്ല​മെ​ടു​ത്തു ആ​ദ്യ ആ​ൽ​ബം പു​റ​ത്തി​റ​ക്കാ​ൻ.

നോ ​മോ​ർ ഡ്രീം ​എ​ന്ന പേ​രി​ലു​ള്ള ആ ​ആ​ൽ​ബം ഹി​റ്റാ​യി​രു​ന്നു. പി​ന്നെ തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യാ​ണ് അ​വ​രു​ടെ ജൈ​ത്ര​യാ​ത്ര. ആ​ദ്യ ഇം​ഗ്ലീ​ഷ് സിം​ഗി​ളാ​ണ് ഡൈ​ന​മൈ​റ്റ്.



ബി-​സൈ​ഡ്

വീ​ണ്ടും റിക്കാർ​ഡു​ക​ൾ ല​ക്ഷ്യ​മി​ട്ട് പു​തി​യ വീ​ഡി​യോ​യും അ​വ​ർ പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു. ഡൈ​ന​മൈ​റ്റ് ഗാ​നം ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ ക​ഥ​യാ​ണ് ബി-​സൈ​ഡ് വേ​ർ​ഷ​ൻ ഓ​ഫ് ഡൈ​ന​മൈ​റ്റ് എ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം യു​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത​ത്. അ​തും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വ്യൂ​സ് നേ​ടി കു​തി​ക്കു​ന്നു.

ഗൂ​ഗി​ളി​ൽ ഇ​പ്പോ​ൾ ചൂ​ട​ൻ വി​ഷ​യ​മാ​ണ് ബി​ടി​എ​സ്. സെ​ർ​ച്ചു​ക​ളി​ൽ അ​വ​ർ നി​റ​യു​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ൾ തെ​ര​ഞ്ഞ വി​ഷ​യ​ങ്ങ​ൾ ര​സ​ക​ര​മാ​ണ്. ബി​ടി​എ​സ് അം​ഗ​ങ്ങ​ൾ​ക്ക് ഗേ​ൾ​ഫ്ര​ണ്ട്സ് ഉ​ണ്ടോ, എ​ങ്ങ​നെ​യാ​ണ് ബി​ടി​എ​സ് ഇ​ത്ര സ്വീ​കാ​ര്യ​ത നേ​ടി​യ​ത്, ബി​ടി​എ​സ് ഇം​ഗ്ലീ​ഷി​ൽ പാ​ടു​മോ, ബി​ടി​എ​സ് അം​ഗ​ങ്ങ​ൾ പു​ക​വ​ലി​ക്കു​മോ, ആ​രാ​ണ് ജി​മി​ന്‍റെ ഭാ​ര്യ, ജെ-​ഹോ​പി​ന്‍റെ ഐ​ക്യൂ എ​ത്ര​യാ​ണ്... എ​ന്നി​ങ്ങ​നെ പോ​കു​ന്നു തെ​ര​ച്ചി​ലു​ക​ൾ.



ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് സൈ ​എ​ന്ന കൊ​റി​യ​ൻ ഗാ​യ​ക​ൻ ഓ​പ​ണ്‍ ഗ​ങ്നം സ്റ്റൈ​ൽ എ​ന്ന പാ​ട്ടു​മാ​യെ​ത്തി കൊ​ടു​ങ്കാ​റ്റു സൃ​ഷ്ടി​ച്ച​ത്. യു​ട്യൂ​ബി​ൽ ഏ​റ്റ​വു​മ​ധി​കം ത​വ​ണ പ്ലേ ​ചെ​യ്യ​പ്പെ​ട്ട വീ​ഡി​യോ എ​ന്ന നി​ല​യി​ൽ​വ​രെ ആ ​പാ​ട്ട് ഉ​യ​ർ​ന്നു. ഇ​പ്പോ​ൾ സൈ ​എ​വി​ടെ എ​ന്നു സെ​ർ​ച്ച് ചെ​യ്യു​ക​യാ​ണ് ആ​രാ​ധ​ക​ർ.

അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ഗൂ​ഗി​ൾ സെ​ർ​ച്ച് ടോ​പ്പി​ക്കു​ക​ൾ കേ​ൾ​ക്കൂ- സൈ​ക്ക് എ​ന്തു​പ​റ്റി, സൈ ​ജീ​വ​നോ​ടെ​യു​ണ്ടോ അ​തോ മ​രി​ച്ചോ! എ​ന്താ​യാ​ലും ആ ​ഗ​തി ബി​ടി​എ​സി​നു വ​രാ​തി​രി​ക്ക​ട്ടെ എ​ന്നു പ്ര​തീ​ക്ഷി​ക്കാം.

തയാറാക്കിയത്: വി.ആർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.