ആ​ന്‍റ​ണി​യു​ടെ​യും ക്ലി​യോ​പാ​ട്ര​യു​ടെ​യും ശ​വ​കു​ടീ​രം ക​ണ്ടെ​ത്താൻ ഗവേഷകർ
ലോ​ക ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​രാ​യ വ​നി​ത​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഈ​ജി​പ്തി​ലെ രാ​ജ്ഞി​യാ​യി​രു​ന്ന ക്ലി​യോ​പാ​ട്ര. ക്ലി​യോ​പാ​ട്ര​യെ​ക്കു​റി​ച്ച് ച​രി​ത്ര​കാ​ര​ൻ​മാ​ർ ക​ണ്ടെ​ത്തു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ൾ പോ​ലും വ​ലി​യ വാ​ർ​ത്ത​യാ​കാ​റു​ണ്ട്. സൗ​ന്ദ​ര്യ​ത്തി​ന്‍റെ മൂ​ർ​ത്തീ​ഭാ​വ​മെ​ന്നൊ​ക്കെ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ക്ലി​യോ​പാ​ട്ര​യു​ടെ ശ​വ​കു​ടീ​രം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് പു​രാ​വ​സ്തു ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ഏ​റെ സ​ങ്ക​ട​ക​ര​മാ​യ ഒ​രു കാ​ര്യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ ക്ലി​യോ​പാ​ട്ര​യു​ടെ​യും ആ​ന്‍റ​ണി​യു​ടെ​യും ശ​വ​കു​ടീ​രം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നാ​ണ് ഈ​ജി​പ്ഷ്യ​ൻ ച​രി​ത്ര​കാ​ര​ൻ​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ല​ക്സാൻഡ്രി​യ​യി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ട​പോ​സി​രി​സ് മാ​ഗ്ന എ​ന്ന സ്ഥ​ല​ത്താ​ണ് ഇ​വ​രു​ടേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ശ​വ​കു​ടീ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ഇ​വി​ടെ പ​ഠ​നം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.