"ഫയര്‍ എന്‍ട്രന്‍സ്' വിവാഹ വിരുന്നിനെത്തിയവരെ ഞെട്ടിച്ച് നവദമ്പതികള്‍
Saturday, May 14, 2022 4:28 PM IST
വിവാഹം എന്നും ഓര്‍ത്തിരിക്കുന്ന ആഘോഷമാക്കാന്‍ പലരും വേറിട്ട വഴികള്‍ സ്വീകരിക്കാറുണ്ടല്ലൊ. എന്നാല്‍ തീ ഐറ്റം ഇറക്കി വിവാഹവിരുന്നിനെത്തിയവരെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് വധൂവരന്‍മാരായ ഗേബ് ജെസോപ്പും ആംബിര്‍ ബാംബിര്‍ മിഷേലും.

ഹോളിവുഡ് ചലച്ചിത്ര, ടിവി ഷോകളിലെ സംഘട്ടന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും. അതിനാല്‍തന്നെ വിവാഹാഘോഷം സാഹസികമായിരിക്കണമെന്ന് 42കാരനായ ഗേബ് തീരുമാനിച്ചു.

തങ്ങളുടെ വിരുന്നില്‍ വിവാഹ വസ്ത്രങ്ങളില്‍ തീപടര്‍ത്തിയാണ് ഇരുവരും ആളുകള്‍ക്കിടയിലേക്ക് വന്നത്. വധുവിന്റെ കൈയിലെ ബൊക്കയില്‍ ആദ്യം തീ പടര്‍ത്തുകയയും പിന്നീട് ഇരുവരുടെയും വസ്ത്രങ്ങളിലും തീ കത്തിക്കുകയായിരുന്നു.

വിവാഹ ഡിജെയായ റസ് പവല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ വഴി 15 മില്ല്യണിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. 2.8 മില്ല്യണ്‍ ലൈക്കുകള്‍ ലഭിച്ചും കഴിഞ്ഞു.

വീഡിയോയില്‍ പത്ത് സെക്കന്റിലധികം തീപിടിച്ചു നടന്നുനീങ്ങുന്ന ദമ്പതികള്‍ കാണികളെ അഭിവദ്യം ചെയ്യുന്നത് കാണാം. ഫോട്ടോഗ്രാഫേഴ്സ് പല ആംഗിളുകളില്‍നിന്ന് അത് ചിത്രീകരിക്കുന്നതും കാണാം. ഒടുവില്‍ ഫയര്‍ എസ്റ്റ്വിഗിഷര്‍ ഉപയോഗിച്ച് ചിലര്‍ തീ കെടുത്തുന്നതും വീഡിയോയില്‍ ഉണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.