ജീ​വ​നു​ള്ള നീ​രാ​ളി​യെ അകത്താക്കാൻ ശ്ര​മി​ച്ച ബ്ലോ​ഗ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
Thursday, May 9, 2019 11:37 AM IST
നീ​രാ​ളി​യെ ജീവനോടെ ക​ഴി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു ചൈ​നീ​സ് ബ്ലോ​ഗ​റി​ന് കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി​യാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി​യും ചി​ന്ത​യു​മു​ണ​ർ​ത്തു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ലൈ​വ് സ്ട്രീ​മിം​ഗി​ലൂ​ടെ​യാ​ണ് ഒ​രു യു​വ​തി ജീ​വ​നു​ള്ള നീ​രാ​ളി​യെ ക​ഴി​ക്കു​വാ​ൻ ശ്ര​മി​ച്ച​ത്.

എ​ന്നാ​ൽ നീ​രാ​ളി​യെ ഇ​വ​ർ വാ​യ​യോ​ട് അ​ടു​പ്പി​ച്ച​പ്പോ​ൾ നീ​രാ​ളി ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മു​ഖ​ത്ത് പ​റ്റി​പ്പി​ടി​ച്ച് ഇ​രു​ന്ന നീ​രാ​ളി​യെ ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വ​ർ​ക്ക് മാ​റ്റു​വാ​ൻ സാ​ധി​ച്ച​ത്.

നീ​രാ​ളി ഇ​വ​രു​ടെ മു​ഖ​ത്ത് പ​റ്റി​പ്പി​ടി​ച്ച് ഇ​രി​ക്കു​മ്പോ​ൾ വേ​ദ​ന​കൊ​ണ്ട് യു​വ​തി പു​ള​യു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. കൂ​ടാ​തെ ഇ​വ​രു​ടെ മു​ഖ​ത്തു നി​ന്നും ചെ​റി​യ രീ​തി​യി​ൽ ര​ക്തം പൊ​ടി​യു​ക​യും ചെ​യ്തി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.