"മഞ്ഞിഷ്ടമാണെനിക്ക്'; മഞ്ഞുതുള്ളിയെ പിടിക്കാന്‍ ശ്രമിക്കുന്ന കരടിക്കുട്ടിയെ കാണാം
Tuesday, November 29, 2022 3:19 PM IST
സോഷ്യല്‍ മീഡിയയില്‍ ദിവസവും നിരവധി വീഡിയോകള്‍ എത്താറുണ്ടല്ലൊ. അവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ മിക്കപ്പോഴും വൈറലാകാറുണ്ട്. ബ്യൂട്ടന്‍ഗെബീഡന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച വീഡിയോയും ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

20 നിമിഷങ്ങള്‍ മാത്രമുള്ള വീഡിയോയില്‍ ഒരു കരടിയും കുഞ്ഞ് കരടിയും നടന്നുപോവുകയാണ്. പെട്ടെന്ന് അവിടെ മഞ്ഞ് പെയ്യുകയാണ്. വലിയ കരടി നടന്ന് നീങ്ങിയെങ്കിലും കുട്ടി ഈ മഞ്ഞുതുള്ളികള്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്.

അതിന്‍റെ ചെയ്തി നെറ്റിസന്‍റെ മനം കവര്‍ന്നു. വെെറലായ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "മനോഹരം... കുട്ടിത്തം' എന്നാണൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.