ബെ​ൻ​സ് സി​ഇ​ഒ​യ്ക്ക് ബി​എം​ഡ​ബ്ല്യു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ്
Wednesday, May 29, 2019 4:15 PM IST
മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ സി​ഇ​ഒ ഡീ​റ്റ് സെ​ഷെ​യു​ടെ വി​ര​മി​ക്ക​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​തി​രാ​ളി​യാ​യ ബി​എം​ഡ​ബ്ല്യു പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഡീ​റ്റ് സെ​ഷെ​യു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഒ​രു ന​ട​നെ ഉ​പ​യോ​ഗി​ച്ച് അദ്ദേഹത്തിന്‍റെ ഓ​ഫീ​സി​ലെ അ​വ​സാ​ന ദി​ന​മാ​ണ് അ​വ​ർ ഒ​രു​ക്കി​യ​ത്.

ത​ന്‍റെ ക​സേ​ര​യി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ സെ​ഷെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ത്ത​തി​നു ശേ​ഷം യാ​ത്ര പ​റ​ഞ്ഞ് ബെ​ൻ​സ് കാ​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ വി​ട്ട​തി​നു ശേ​ഷം കാ​ർ മ​ട​ങ്ങി പോവു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സെ​ഷെ വീ​ടി​ന്‍റെ ഗ്യാ​രേ​ജ് തു​റ​ന്ന് ഓ​റ​ഞ്ച് നി​റ​മു​ള്ള ബി​എം​ഡ​ബ്ല്യു ഐ8 ​റോ​ഡ്സ്റ്റ​ർ ഓ​ടി​ച്ച് പു​റ​ത്തേ​ക്ക് പോ​കു​ന്നി​ട​ത്ത് ഈ ​വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് വൈ​റ​ലാ​യ​ത്. ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ആ​ശ​യ​ത്തെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.