കളിപ്പാട്ടം ചോദിച്ച മക്കൾക്ക് അരുൺകുമാറിന്‍റെ കിടിലൻ സമ്മാനം: സുന്ദരി ഓട്ടോറിക്ഷ!
Thursday, January 24, 2019 3:23 PM IST
മ​ക്ക​ൾ​ക്ക് ക​ളി​പ്പാ​ട്ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി​ന​ൽ​കു​ന്ന അ​ച്ഛ​ൻ​മാ​രു​ടെ നാ​ട്ടി​ൽ അ​രു​ണ്‍​കു​മാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ചു​ന​ൽ​കു​ക​യാ​ണ്. വെ​റും മോ​ഡ​ലു​ക​ള​ല്ല അ​രു​ണ്‍​കു​മാ​റി​ന്‍റെ സ​മ്മാ​ന​ങ്ങ​ൾ; അ​സ​ൽ ജീ​വ​നു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

ജീ​പ്പും ബൈ​ക്കും നി​ർ​മി​ച്ചു​ന​ൽ​കി​യ​തി​നു​ശേ​ഷം ഏ​ഴു​മാ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ മ​ക്ക​ളാ​യ മാ​ധ​വി​നും കേ​ശ​നി​ക്കും ഏ​റ്റ​വും പു​തി​യ​താ​യി അ​രു​ണ്‍​കു​മാ​ർ നി​ർ​മി​ച്ചു​ന​ൽ​കി​യ​ത് സു​ന്ദ​രി എ​ന്ന ഒ​രു ഓ​ട്ടോ​റി​ക്ഷ​യാ​ണ്. വെ​റും ഓ​ട്ടോ​റി​ക്ഷ അ​ല്ല, ഓ​ജ​സും തേ​ജ​സു​മു​ള്ള ജീ​വ​നു​ള്ള ഓ​ട്ടോ​റി​ക്ഷ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ബാ​റ്റ​റി​യി​ൽ ഓ​ടു​ന്ന അ​സ​ൽ ’സു​ന്ദ​രി’ ജ​ൻ​മ​മെ​ടു​ത്തി​രി​ക്കു​ന്ന​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ളി​ൽ​നി​ന്നു​മാ​ണ്. ഡി​ടി​എ​ച്ച് ഡി​ഷ് ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ക്കി​ളി​ന്‍റ ഡി​സ്ക് ബ്രേ​ക്ക് രീ​തി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത.് 24 ഡി​സി മോ​ട്ടോ​റി​ൽ 12 വോ​ൾ​ട്ടി​ന്‍റെ ര​ണ്ടു ബാ​റ്റ​റി​ക​ൾ എ​ന്നി​വ​യും ഉ​പ​യോ​ഗി​ച്ചു. 60 കി​ലോ​ഗ്രാ​മോ​ളം ഭാ​ര​മു​ള്ള ഓ​ട്ടോ​റി​ക്ഷ​ക്ക് 150 കി​ലോ​ഗ്രാം വ​രെ ഭാ​രം വ​ഹി​ക്കാ​ൻ പ​റ്റും.

കി​ക്ക​റും ഇ​ൻ​ഡി​ക്കേ​റ്റ​റും വൈ​പ്പ​റും ഹെ​ഡ്‌ലൈറ്റും ഒ​ക്കെ​യു​ള്ള ഓ​ട്ടോ​യി​ൽ ഫ​സ്റ്റ് എ​യ്ഡ് കി​റ്റ് വ​രെ​യു​ണ്ട്. ഈ ​സു​ന്ദ​രി​യി​ൽ ഇ​നി അ​ല്പം സം​ഗീ​തം ആ​സ്വ​ദി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നും വ​ഴി​യു​ണ്ട്. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച പാ​ട്ടു​പെ​ട്ടി​യും ഈ ​ഓ​ട്ടോ​യി​ലു​ണ്ട്.

ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ് അ​രു​ണ്‍​കു​മാ​ർ. ആ​തു​ര​സേ​വ​ന രം​ഗ​ത്തി​നി​ട​യി​ൽ വീ​ണു​കി​ട്ടു​ന്ന ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് ത​ന്‍റെ ഉ​ള്ളി​ലെ എ​ൻ​ജി​നിയ​ർ പു​റ​ത്തു​വ​രു​ന്ന​ത്. ത​നി​ക്ക് എ​ന്നും കൂ​ട്ടാ​യും സ​ഹാ​യ​മാ​യും ക​ട്ട​പ്പ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ ഭാ​ര്യ ആ​ര്യ​യും ഉ​ള്ള​താ​ണ് അ​രു​ണ്‍​കു​മാ​റി​ന്‍റെ പ്ര​ചോ​ദ​നം.

കൂ​ടാ​തെ അ​രു​ണ്‍ ത​ന്‍റെ ര​ച​നാ​വൈ​ഭ​വ​ത്തി​ലൂ​ടെ ക​ട്ട​പ്പ​ന​യു​ടെ മ​നോ​ഹാ​രി​ത വ​ര​ച്ചു​കാ​ട്ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. ചെ​റു​പ്പം മു​ത​ലേ​യു​ള്ള ’ലാ​ലേ​ട്ട​നോ​ടു​ള്ള’ ആ​രാ​ധ​ന അ​രു​ണ്‍​കു​മാ​ർ ത​ന്‍റെ സൃ​ഷ്ടി​ക​ളി​ലു​ടെ​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കാ​യി സ്ഫ​ടി​കം ലോ​റി നി​ർ​മി​ച്ചു​ന​ൽ​കു​ക​യാ​ണ് അ​ടു​ത്ത ല​ക്ഷ്യം. ക​ട്ട​പ്പ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി ക്വാ​ട്ടേ​ഴ്സി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.