ബൈ​ബി​ളി​ലെ ദാവീദ് രാജാവിന്‍റെ കാലത്തെ പ​ർ​പ്പി​ൾ ചായം കണ്ടെത്തി
Saturday, January 30, 2021 12:03 PM IST
ബൈ​ബി​ളി​ലെ ദാ​വീ​ദ് രാ​ജാ​വി​ന്‍റെ കാ​ല​ത്തേ​ത് എ​ന്നു ക​രു​തു​ന്ന പ​ർ​പ്പി​ൾ (ധൂ​മ്ര​വ​ർ​ണം) ചാ​യം ഇ​സ്രേ​ലി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ജ​റു​സ​ലെ​മി​ന് 220 കി​ലോ​മീ​റ്റ​ർ തെ​ക്ക് തി​മ്നാ​യി​ൽ സ്ലേ​വ്സ് ഹി​ൽ​സ് എ​ന്ന ഉ​ത്ഖ​ന​ന​മേ​ഖ​ല​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ തു​ണി​ക്ക​ഷ​ണ​ത്തി​ലാ​ണു ചാ​യ​മു​ണ്ടാ​യി​രു​ന്ന​ത്.

കാ​ർ​ബ​ൺ ഡേ​റ്റിം​ഗി​ൽ ബി​സി 1000ന​ടു​ത്തു പ​ഴ​ക്ക​മു​ണ്ടെ​ന്നു നി​ർ​ണ​യി​ച്ചു. ഇ​ത്ര​യും പ​ഴ​ക്ക​മു​ള്ള പ​ർ​പ്പി​ൾ ചാ​യം തു​ണി​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു.



രാ​ജാ​വ്, ഉ​ന്ന​ത​കു​ല​ജാ​ത​ർ, പു​രോ​ഹി​ത​ർ മു​ത​ലാ​യ​വ​ർ മാ​ത്ര​മാ​ണ് ഈ ​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വ​ള​രെ ദു​ർ​ല​ഭ​മാ​യ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ന് അ​ന്നു സ്വ​ർ​ണ​ത്തേ​ക്കാ​ൾ വി​ല​യു​ണ്ടാ​യി​രു​ന്നു. നി​റം മ​ങ്ങി​ല്ലെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.