വൈ​ക്ക​ത്തു​വ​ന്നാ​ൽ ബ​സി​ലി​രു​ന്നു ചാ​യ കു​ടി​ക്കാം!
Wednesday, September 15, 2021 1:09 PM IST
വൈ​ക്കം ​കാ​യ​ലോ​ര ബീ​ച്ചി​നു സ​മീ​പം എ​ത്തി​യാ​ൽ ര​സ​ക​ര​മാ​യ ഒ​രു കാ​ഴ്ച കാ​ണാം. ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് അ​വി​ടെ രൂ​പം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെ​ടി​ഡി​സി​യു​ടെ മോ​ർ​ട്ട​ൽ വ​ള​പ്പി​ൽ ഒ​രു പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് കി​ടി​ല​ൻ റ​സ്റ്റ​റ​ന്‍റ് ആ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു.
അ​വ​സാ​ന​മി​നു​ക്കു പ​ണി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​രു​നി​ല​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ​റ​സ്റ്റ​റ​ന്‍റി​ൽ 45 ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ട്.

താ​ഴ​ത്തെ എ​സി കം​മ്പാ​ട്ടു​മെ​ന്‍റി​ൽ 20 ഇ​രി​പ്പി​ട​ങ്ങ​ളും മു​ക​ളി​ലെ നോ​ൺ എ​സി​യി​ൽ 25 ഇ​രി​പ്പി​ട​ങ്ങ​ളും. റ​സ്റ്റ​റ​ന്‍റ​നു പു​റ​ത്തെ പൂ​ന്തോ​ട്ട​ത്തി​നോ​ടു ചേ​ർ​ന്ന് 20 പേ​ർ​ക്കു​കൂ​ടി ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സിയു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​സു​ക​ൾ മൂ​ന്നാ​റി​ലും തേ​ക്ക​ടി​യി​ലു​മൊ​ക്കെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും മ​റ്റും വി​ശ്ര​മി​ക്കു​ന്ന​തി​നും അ​ന്തി​യു​റ​ങ്ങു​ന്ന​തി​നു​മൊ​ക്കെ  ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​സ് റ​സ്റ്റ​റ​ന്‍റാ​ക്കു​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ആ​ദ്യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് വൈ​ക്ക​ത്താ​ണ്. വൈ​ക്കം ​കാ​യ​ലോ​ര ബീ​ച്ചി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണെ​ത്തു​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ ല​ഘു ഭ​ക്ഷ​ണ​ശാ​ല ബീ​ച്ചി​നു സ​മീ​പ​മു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു.

സി.​കെ. ആ​ശ എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന പ​ദ്ധ​തി​യി​ൽ​നി​ന്ന് 50 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. കെ​ടി​ഡി​സി  വ​ള​പ്പി​ൽ കെ​ടി​ഡി​സി​ക്കു മ​റ്റൊ​രു റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കെഎ​സ്ആ​ർടിസി​യു​മാ​യി സ​ഹ​ക​രി​ച്ചു പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ൻ​പ​ത് കോ​ടി രൂ​പ ​വി​നി​യോ​ഗി​ച്ചു​ള്ള വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി രേ​ഖ​ക​ൾ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. കാ​യ​ൽ -പു​ഴ മ​ൽ​സ്യ വി​ഭ​വ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തോ​ടെ കെടിഡി​സി മോ​ർ​ട്ട​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും അ​ഭി​വൃ​ദ്ധി​പ്പെ​ടും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​സി ബ​സ് റ​സ്റ്റ​റ​ന്‍റ് പണി പൂ​ർ​ത്തി​യാ​ക്കി നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് സി.​കെ.​ആ​ശ എം​എ​ൽഎ ​പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.