അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറു​ടെ ‘ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ’ വി​ൽ​പ്പ​നക്ക്
ജ​ർ​മ​ൻ സ്വേഛാ​ധി​പ​തി അ​ഡോ​ൾഫ് ഹി​റ്റ്‌ലറു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന അ​ദ്ദേ​ഹം അ​വ​സാ​നമായി എ​ഴു​തി​യ ടെ​ല​ഗ്രാ​ഫ് വി​ൽ​പ്പ​ന​യ്ക്ക്. കാ​മു​കി ഇ​വാ ബ്രൗ​ണി​നൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​ന്‍റെ ത​ലേ​ദി​വ​സം ത​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ആ​ർ​മി ക​മാ​ൻ​ഡ​ർ ഫെ​ർ​ഡി​നാ​ൻഡ് ഷോ​ർ​നെ​റി​ന് എ​ഴു​തി​യ​താ​ണ് ആ ​ടെ​ല​ഗ്രാം.

ഫെ​ർ​ഡി​നാൻ​ഡ് എ​ത്ര​യും വേ​ഗം ബെ​ർ​ലി​ൻ വി​ട്ട് പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് ടെ​ല​ഗ്രാ​മി​ൽ ആ​വ​ശ്യ​പ്പെ​ടുന്നു. താ​ൻ ധൈ​ര്യ​പൂ​ർ​വം ബെ​ർ​ലി​നി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു ന​ല്ല മാ​ത്യ​ക ന​ൽ​കു​മെ​ന്നും ഹി​റ്റ്‌ലർ പ​റ​യു​ന്നു. ബെ​ർ​ലി​നെ ര​ക്ഷി​ക്കാ​ൻ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ മേ​രി​ലാ​ൻ​ഡി​ലു​ള്ള അ​ല​ക്സാ​ണ്ട​ർ ഹി​സ്റ്റോ​റി​ക്ക​ൽ ഓ​ക്ഷ​ൻ​സാ​ണ് ഈ ​ടെ​ല​ഗ്രാം ലേ​ല​ത്തി​ൽ വ​ച്ചി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ​ത് 60 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ഈ ​ടെ​ല​ഗ്രാ​മി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

ഈ ​ടെ​ല​ഗ്രാം ഹി​റ്റ്‌ലറു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പാ​ണെ​ന്നാ​ണ് ച​രി​ത്ര​കാ​രന്മാ​ർ പ​റ​യു​ന്ന​ത്. താ​നൊ​രു ധൈ​ര്യ​ശാ​ലി​യാ​യ നേ​താ​വാ​ണെ​ന്ന് പ​റ​യാ​ൻ ഈ ​ടെ​ല​ഗ്രാ​മി​ലൂ​ടെ അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​ത് അ​ത​ല്ല.

ബെ​ർ​ലി​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് വ​ട​ക്ക​ൻ ജ​ർ​മ​നി​യി​ലെ​ത്തി സേ​ന​യെ ന​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മാ​ൻ​ഡ​ർ ഫെ​ർ​ഡി​നാ​ൻഡ് ഹി​റ്റ്‌ലറി​ന് നേ​ര​ത്തെ ഒ​രു കു​റി​പ്പ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​നൊ​ന്നും ധൈ​ര്യം കാ​ണി​ക്കാ​തി​രു​ന്ന ഹി​റ്റ്‌ലർ ഒ​ടു​വി​ൽ സ്വ​യം വെ​ടി​യു​തി​ർ​ത്ത് മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.