36 സെ​ക്ക​ൻ​ഡ്, 118 മൂ​ല​ക​ങ്ങ​ൾ! ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി അ​ഭി​രാ​മി
Sunday, August 29, 2021 2:45 PM IST
ര​സ​ത​ന്ത്ര​ത്തി​ലെ 118 മൂ​ല​ക​ങ്ങ​ളു​ടെ പേ​ര് തെ​റ്റാ​തെ 36 സെ​ക്ക​ൻ​ഡ് കൊ​ണ്ടു​പ​റ​ഞ്ഞ് ഇ​ന്ത്യ​ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി അ​യി​ലം ഗ​വ. എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​രാ​മി. ദി​വ​സ​വും 10 മൂ​ല​ക​ങ്ങ​ളു​ടെ പേ​ര് മ​നഃ​പാ​ഠ​മാ​ക്കി​യാ​ണ് ഇൗ ​കൊ​ച്ചു​മി​ടു​ക്കി അ​ഭി​മാ​ന​ക​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.

മോ​ഹ​ൽ​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞ് റി​ക്കാ​ർ​ഡ് നേ​ടി​യ കു​ട്ടി​യു​ടെ വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ഭി​രാ​മി​യും ശ്ര​മം തു​ട​ങ്ങി​യ​ത്. ഒ​രു​മി​നി​ട്ടു​നു​ള്ളി​ൽ പ​റ​ഞ്ഞ് തീ​ർ​ക്ക​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ശ്ര​മം. പി​ന്നീ​ട് വേ​ഗ​ത കൂ​ട്ടി.

ഒ​ടു​വി​ൽ 36 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 118 മൂ​ല​ക​ങ്ങ​ളും അ​ഭി​രാ​മി​ക്ക് കീ​ഴ​ട​ങ്ങി. തു​ട​ർ​ന്ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ൽ അ​പേ​ക്ഷി​ച്ചു. ജൂ​ലൈ 22 ന് ​റി​ക്കാ​ർ​ഡി​നാ​യി 118 മൂ​ല​ക​ങ്ങ​ളു​ടെ പേ​ര് 36 സെ​ക്ക​ൻ​ഡ്കൊ​ണ്ടു പ​റ​ഞ്ഞു.

14 വ​യ​സു​ള്ള അ​ഭി​ര​ാ​മിയു​ടെ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ചു​ള്ള ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി.​ വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ട​ണ​മെ​ന്നാ​ണ് അ​ഭി​രാ​മി​യു​ടെ ആ​ഗ്ര​ഹം. അ​തി​നു​ള്ള പ​രി​ശ്ര​മ​വും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. അ​യി​ലം അ​ങ്ക​ണ​വാ​ടി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി സു​ക​ന്യ​യു​ടെ​യും ഡ്രൈ​വ​ർ അ​നീ​ഷി​ന്‍റെ​യും മ​ക​ളാ​ണ്. അ​യി​ലം സ്കൂ​ളി​ലെ ത​ന്നെ നാ​ലാം ക്ലാ​സു​കാ​രി അ​ഭി​ശ്രീ സ​ഹോ​ദ​രിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.