ര​ണ്ടാം​നി​ല​യി​ൽ നി​ന്ന് മൂ​ന്നു വ​യ​സു​കാ​ര​ൻ വീ​ണ​ത് സൈ​ക്കി​ൾ റി​ക്ഷ​യി​ൽ; അവിശ്വസനീയം ഈ രക്ഷപെടൽ!
Monday, October 21, 2019 4:41 PM IST
വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ല്‍​നി​ന്ന് വീ​ണ മൂ​ന്നു​വ​യ​സു​കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ ടി​ക്കാം​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സൈ​ക്കി​ള്‍ റി​ക്ഷ​യു​ടെ സീ​റ്റി​ലേ​ക്ക് വീ​ണ​തി​നാ​ലാ​ണ് ഒ​രു​പോ​റ​ല്‍ പോ​ലും ഏ​ല്‍​ക്കാ​തെ കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത്.

ര​ണ്ടാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ കാൽവ​ഴു​തി​യാ​ണ് കു​ട്ടി താ​ഴെ വീ​ണ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ദൈ​വ​ദൂ​ത​നെ​പ്പോ​ലെ​യാ​ണ് റി​ക്ഷാ​ക്കാ​ര​ന്‍ ആ ​സ​മ​യം അ​തു​വ​ഴി എ​ത്തി​യ​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​ശി​ഷ് ജെ​യ്ൻ പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.