തൊ​ട്ടുമുന്നിൽ പു​ലി; ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ
Wednesday, December 11, 2019 11:35 AM IST
പു​ലി എ​ന്ന പേ​ര് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ മ​ന​സി​ൽ ഭ​യം നി​റ​യും. അ​പ്പോ​ൾ പു​ലി നേ​ർ​ക്ക് നേ​ർ വ​ന്ന് നി​ന്നാ​ലോ?. അ​ത്ത​ര​മൊ​രു ചോ​ര​മ​ര​വി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ് വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​റും സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ സാ​ബി സാ​ൻ​ഡ്സ് വ​ന​ത്തി​ലെ ഗൈ​ഡു​മാ​യ ഡി​ല്ല​ണ്‍ നെ​ൽ​സ​ണ് ഉ​ണ്ടാ​യ​ത്.

സ​ഞ്ചാ​രി​ക​ളു​മൊ​ത്തു​ള്ള യാ​ത്ര​യി​ലാ​ണ് ഒ​രു അ​മ്മ പു​ലി​യെ​യും പ​ത്ത് മാ​സം പ്രാ​യ​മു​ള്ള പു​ലി​യെ​യും ഇ​വ​ർ ക​ണ്ട​ത്. കൗ​തു​ക​ത്തോ​ടെ ഇ​വ​ർ പു​ലി​ക​ളെ പി​ന്തു​ട​ർ​ന്നു. എ​ന്നാ​ൽ അ​ൽ​പ്പ സ​മ​യ​ത്തി​ന് ശേ​ഷം പ​ത്ത് മാ​സം പ്രാ​യ​മു​ള്ള പു​ലി നെ​ൽ​സ​ണ് നേ​രെ വ​രി​ക​യാ​യി​രു​ന്നു.

മുന്നിലേ​ക്ക് വ​ന്ന വ​ന്ന പു​ലി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഷൂ​സി​ൽ കൈ​കൊ​ണ്ട് തൊ​ട്ട് നോ​ക്കി​യ​തി​ന് ശേ​ഷം അ​വി​ടെ ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്രെ​യും പേ​ടി​ച്ച​ര​ണ്ട നെ​ൽ​സ​ണ്‍ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് ഇ​വി​ടെ ത​ന്നെ നി​ന്നു. എ​ന്നാ​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

അ​ൽ​പസ​മ​യ​ത്തി​ന് ശേ​ഷം പു​ലി ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പോ​യ​ത്. നെ​ൽ​സ​ണ്‍ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.