അമ്മ വായിക്കാനെടുത്ത പുസ്തകം എൺപത്തി നാല് വർഷങ്ങൾക്കു ശേഷം മകൻ തിരിച്ചു നൽകി
Tuesday, October 9, 2018 12:36 PM IST
ലൈ​ബ്ര​റി​യി​ൽ​നി​ന്ന് അ​മ്മ വാ​യി​ക്കാ​നെ​ടു​ത്ത പു​സ്ത​കം 84 വ​ർ​ഷ​ത്തി​നുശേ​ഷം മ​ക​ൻ തി​രി​ച്ചു ന​ൽ​കി. അ​മേ​രി​ക്ക​യി​ലെ ലൂ​യിസി യാന​യി​ലാ​യി​രു​ന്നു സം​ഭ​വം. മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് ക​ഴി​ഞ്ഞ ദി​വ​സം വൃ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ക​ൻ.

അ​മ്മ​യു​ടെ പെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് 1934ൽ ​ത​ന്‍റെ അ​മ്മ ഷ്രീ​വ് മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യി​ൽ​നി​ന്നെ​ടു​ത്ത ഒ​രു ബു​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ​യ്ക്ക് വെ​റും 11 വ​യസേ പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​ള്ളു. അ​മ്മ മ​റ​ന്നു​വ​ച്ച ആ ​ലൈ​ബ്ര​റി പു​സ്ത​കം തി​രി​ച്ചു ന​ൽ​കാ​ൻ മ​ക​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.



വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ന​ഷ്ട​പ്പെ​ട്ട പു​സ്ത​കം തി​ര​ച്ചെ​ത്തി​യ​തി​ലു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ലൈ​ബ്ര​റി അ​ധി​കൃ​ത​ർ. പു​സ്ത​കം മ​ട​ക്കി ന​ൽ​കാ​നു​ള്ള തി​യ​തി പ​ണ്ടേ ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ മൂ​ന്നു ഡോ​ള​ർ പി​ഴ​യും ഈ​ടാ​ക്കി​യാ​ണ് അ​വ​ർ പു​സ്ത​കം തി​രി​കെ വാ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.